യുപിയിൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തി Source: Social Media
NATIONAL

യുപിയിൽ മാധ്യമപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി; പ്രതികൾക്കായി തെരച്ചിൽ

പ്രയാഗ് രാജിൽ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹർഷ് ഹോട്ടലിന് സമീപമാണ് സംഭവം.

Author : ന്യൂസ് ഡെസ്ക്

പ്രയാഗ്‌രാജ്: യുപിയിൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തി. 54 കാരനായ പത്രപ്രവർത്തകൻ ലക്ഷ്മി നാരായൺ സിംഗിനെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. പ്രയാഗ് രാജിൽ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹർഷ് ഹോട്ടലിന് സമീപമാണ് സംഭവം.

അജ്ഞാതരായ അക്രമികൾ സിംഗിന്റെ വയറ്റിൽ പലതവണ കുത്തി.  രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

അക്രമികളെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ മനീഷ് ഷാൻഡില്യ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

SCROLL FOR NEXT