NATIONAL

കര്‍ണാടകയില്‍ വെട്ടേറ്റ് യുവാവിന് ദാരുണാന്ത്യം, സുഹൃത്ത് ഗുരുതരാവസ്ഥയില്‍; ഒരു മാസത്തിനിടെ രണ്ടാമത്തെ വടിവാള്‍ ആക്രമണം

കൊല്ലപ്പെട്ട ഇംത്യാസ് മംഗളൂരുവിലെ പ്രാദേശിക പള്ളിയിലെ സെക്രട്ടറിയാണ്. സുഹൃത്ത് റഹ്മാൻ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്

Author : ന്യൂസ് ഡെസ്ക്


കര്‍ണാടകയിലെ മംഗളൂരുവില്‍ വെട്ടേറ്റ് യുവാവിന് ദാരുണാന്ത്യം. രണ്ട് യുവാക്കള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇംത്യാസ് എന്നയാളാണ് ആക്രമണ സ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. ആക്രമണത്തിനിരയായ ഒപ്പമുണ്ടായിരുന്നയാള്‍ ഗുരുതരാവസ്ഥയിലാണ്.

ദക്ഷിണ കന്നടയിലെ ബന്ദ്‌വാളിലെ കംബോഡി കല്‍പാനെയിലാണ് സംഭവം. കൊല്ലപ്പെട്ട ഇംത്യാസ് മംഗളൂരുവിലെ പ്രാദേശിക പള്ളിയിലെ സെക്രട്ടറിയാണ്. സുഹൃത്ത് റഹ്മാനാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്.

ഒരു മാസത്തിനിടെ രണ്ടാമത്തെ ആക്രമണമാണ് സമാനമായി നടക്കുന്നത്. ഈ മാസം ആദ്യം കൊലപാതക കേസ് പ്രതിയെന്ന് സംശയിക്കുന്ന സുഹാസ് ഷെട്ടിയെ ക്വട്ടേഷന്‍ സംഘങ്ങള്‍ പണം നല്‍കി കൊലപ്പെടുത്തിയിരുന്നു. സുഹാസ് കൊലചെയ്ത വ്യക്തിയുടെ കുടുംബമാണ് പണം നല്‍കി ആയാളെ കൊലപ്പെടുത്തിയതെന്നാണ് ഉയരുന്ന ആരോപണം.

സുഹാസ് പ്രാദേശിക വലതുപക്ഷ ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതായും ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മംഗളൂരുവിലെ നഗരമധ്യത്തില്‍ നിന്നാണ് സുഹാസ് വെട്ടേറ്റ് കൊല്ലപ്പെട്ടത്.

SCROLL FOR NEXT