NATIONAL

കേന്ദ്രസർക്കാർ ഇടപെടൽ എന്ന ആരോപണത്തിന് പിന്നാലെ കേന്ദ്ര സാഹിത്യ അക്കാദമിയിൽ നാടകീയ രംഗങ്ങൾ; പുരസ്കാര പ്രഖ്യാപനം മാറ്റിവച്ചു

അക്കാദമി പുരസ്കാര പ്രഖ്യാപനത്തിന് വിളിച്ച വാർത്താസമ്മേളനം അവസാന നിമിഷമാണ് മാറ്റിവച്ചത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: കേന്ദ്രസർക്കാർ ഇടപെടൽ എന്ന ആരോപണത്തിന് പിന്നാലെ കേന്ദ്ര സാഹിത്യ അക്കാദമിയിൽ നാടകീയ രംഗങ്ങൾ. അക്കാദമി പുരസ്കാര പ്രഖ്യാപനത്തിന് വിളിച്ച വാർത്താസമ്മേളനം അവസാന നിമിഷം മാറ്റിവച്ചത്. പുരസ്കാര പ്രഖ്യാപനത്തിന് പത്തുമിനിറ്റ് മുമ്പ് സാംസ്കാരിക മന്ത്രാലയം ഇതിൽ കൈകടത്തിയെന്ന് അക്കാദമി അംഗം മോഹൻ സിങ് പറഞ്ഞു.

സാഹിത്യ അക്കാദമി പുരസ്കാര പ്രഖ്യാപനത്തിലെടുത്ത ഈ നിലപാട് സർക്കാരിനും സാഹിത്യ അക്കാദമിക്കും എഴുത്തുകാർക്കും ഭൂഷണമല്ലെന്നും, അവരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന കാര്യമാണിതെന്നും കെ.പി. രാമനുണ്ണി പ്രതികരിച്ചു.

SCROLL FOR NEXT