വടക്കന്‍ കേരളത്തില്‍ ഇന്നും മഴതുടരും. കാസര്‍ഗോഡ്,കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി.
ഡിസിസി അധ്യക്ഷനായി എന്‍ ശക്തന്‍ ഇന്ന് ചുമതലയേല്‍ക്കും. വിവാദ ഫോണ്‍ വിളിയെ തുടര്‍ന്ന് പാലോട് രവി രാജി വെച്ചതിന് പിന്നാലെയാണ് എന്‍. ശക്തന്‍ ഡിസിസി പ്രസിഡന്റ് ആകുന്നത്.
കോഴിക്കോട് അപകടത്തില്‍ പരിക്കേറ്റ വയോധികന്‍ ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. മുക്കം കെഎംസിടി ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മലപ്പുറം പുളിക്കല്‍ തെരിയമ്പലം സ്വദേശി കാഞ്ഞിരന്‍ ബഷീര്‍ (58) ആണ് മരിച്ചത്
പാലോട് രവിയുടെ ഫോണ്‍ വിവാദം കെപിസിസി അച്ചടക്കസമിതി അന്വേഷിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആണ് അന്വേഷണ ചുമതല.
പാക് ആക്രമണത്തെ നിർവീര്യമാക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ഒരു പാക് ആക്രമണവും ഇന്ത്യയിൽ ലക്ഷ്യം കണ്ടില്ല
പാകിസ്ഥാൻ്റെ എല്ലാ അക്രമണങ്ങളെയും പ്രതിരോധിച്ചു
സൈന്യത്തിന് പ്രധാനമന്ത്രി പൂർണ സ്വാതന്ത്ര്യം നൽകി. നൂറിലധികം തീവ്രവാദികളെ ഓപ്പറേഷൻ സിന്ദൂർ ഉന്മൂലനം ചെയ്തു
ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയുടെ മൂന്ന് സേനാവിഭാഗങ്ങളുടെ ഏകോപനത്തിന്‍റെ വിജയം
ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യം യുദ്ധം തുടങ്ങലായിരുന്നില്ല. ഏന്തെങ്കിലും സമ്മര്‍ദത്തിലാണ് ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചതെന്ന വാദം അടിസ്ഥാനരഹിതമെന്ന് രാജ്‌നാഥ് സിംഗ്
അമേരിക്കന്‍ മധ്യസ്ഥത തള്ളി രാജ്‌നാഥ് സിങ്. ഇന്ത്യന്‍ സൈനിക മേധാവിമാരെ പാകിസ്ഥാന്‍ ഫോണില്‍ വിളിച്ചു. വെടിനിര്‍ത്തലിനായി പാകിസ്ഥാന്‍ യാചിച്ചു. DGMO യെ ബന്ധപ്പെട്ട് വെടിനിര്‍ത്താന്‍ പാകിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചു
പ്രതിപക്ഷം ചോദിച്ചത് ഇന്ത്യയുടെ എത്ര വിമാനം പാകിസ്താൻ വീഴ്ത്തി എന്നാണ്.
1962ല്‍ ചൈനയുമായി യുദ്ധമുണ്ടായപ്പോള്‍ എത്ര ടാങ്ക് നശിച്ചു, എത്ര നാശഷ്ടമുണ്ടായെന്ന് ചോദിച്ചില്ല
അന്ന് ശത്രുവിനെതിരെ ഒന്നായി നിന്നു
പരീക്ഷയിൽ റിസൽട്ട് മാത്രമാണ് പ്രധാനം. റിസൽട്ടിനെ കുറിച്ച് ചർച്ച ചെയ്യുക
പഹല്‍ഗാം ഭീകരാക്രമണ സൂത്രധാരന്‍ സുലൈമാന്‍ ഷായെ വധിച്ചെന്ന് സൈന്യം
സുലൈമാന്‍ ഷാ, അബു ഹംസ, യാസിര്‍ എന്നി ഭീകരരാണ് ഇന്ന് കൊല്ലപ്പെട്ടത്
മൂന്ന് പേരും ലഷ്‌കറെ ത്വയ്ബ ഭീകരരാണ്
ഓപ്പറേഷന്‍ മഹാദേവിന്റെ ഭാഗമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്
ശ്രീനഗറിന് സമീപം ലിഡ് വാസിലാണ് ഏറ്റുമുട്ടല്‍ നടന്നത്
തിരുവല്ല കുറ്റൂരിൽ ഒടിഞ്ഞു വീണ മരച്ചില്ലയുടെ അടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറ്റൂർ പതിനൊന്നാം വാർഡിൽ മരപ്പാങ്കുഴിയിൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ വത്സല കെ.ജി (68) ആണ് മരിച്ചത്. വീടിന് പിൻവശത്ത് നിൽക്കവേ പുരയിടത്തിൽ നിന്നിരുന്ന മാവിന്റെ ശിഖരം വത്സലയുടെ മേൽ പതിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സംഘർഷമുണ്ടായ ഏപ്രിൽ 22 മുതൽ ജൂൺ 17 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഒരു സംഭാഷണവും നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. പാർലമെൻ്റിൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ചർച്ചയിൽ നടപടികൾ വിശദീകരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി.
"അമേരിക്കയുമായുള്ള ഒരു നയതന്ത്ര സംഭാഷണത്തിൻ്റേയും ഒരു ഘട്ടത്തിലും വ്യാപാരവുമായുള്ള കാര്യങ്ങളെ കുറിച്ചല്ലാതെ, അതിർത്തിയിൽ എന്താണ് നടക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല," എസ്. ജയശങ്കർ വ്യക്തമാക്കി.
മൃഗങ്ങളുടെ അവകാശത്തേക്കാൾ വലുതാണ് മനുഷ്യാവകാശമെന്ന് മനസിലാക്കിയേ പറ്റൂവെന്ന് ഹൈക്കോടതി. തെരുവനായകളുടെ കടിയേറ്റ് അടുത്ത ബന്ധുക്കൾ നഷ്ടമാകുന്നവർക്കും നേരിട്ട് കടിയേൽക്കുന്നവർക്കും മാത്രമേ അതിന്‍റെ വേദന മനസിലാകൂ. വന്യജീവി ആക്രമണത്തെ പോലെ തെരുവുനായ ആക്രമണത്തെയും ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും ജസ്റ്റിസ് സി.എസ്. ഡയസ് വ്യക്തമാക്കി.
'മനുഷ്യൻ മൃഗങ്ങളെ കടിച്ചാൽ മാത്രമല്ല മൃഗങ്ങൾ മനുഷ്യനെ കടിച്ചാലും കേസെടുക്കണം. മൃഗസ്നേഹികളെ തെരുവ് നായ്ക്കളുടെ സംരക്ഷണം ഏൽപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതാണ്. അസോസിയേഷൻ രൂപീകരിക്കാൻ കേസിൽ കക്ഷി ചേർന്ന മൃഗസ്നേഹികളോട് കോടതി നിർദേശിക്കുകയും ചെയ്തു.
സ്കൂട്ടറിൽ സഞ്ചരിക്കവെ കേബിൾ പൊട്ടിവീണ് യാത്രികന് പരിക്കേറ്റു. വെണ്ണിയൂർ സ്വദേശി അശോകനാണ് പരിക്കേറ്റത്. വെങ്ങാനൂർ-പനങ്ങോട് റോഡിൽ വെച്ച് സ്കൂട്ടറിന് മുന്നിലേക്ക് നെറ്റ്‌വർക്ക് കേബിൾ പൊട്ടിവീഴുകയായിരുന്നു. കഴുത്തിൽ കേബിൾ കുരുങ്ങി വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് പരിക്കേറ്റത്. അശോകൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് അടക്കം മുസ്ലിം ലീഗ് നേതാക്കൾക്ക് തടവ് ശിക്ഷ വിധിച്ച കോടതി ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. എംഎൽഎക്ക് പുറമെ മുസ്ലിം ലീഗ് നേതാക്കളായ ബഷീർ, അബ്ദുല്ല, അബ്ദുൽ ഖാദർ എന്നിവരെ തടവിന് ശിക്ഷിച്ച കാസർഗോഡ് ജില്ലാ കോടതി ഉത്തരവ് നടപ്പാക്കുന്നതാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ സ്റ്റേ ചെയ്തത്.
2010ൽ മഞ്ചേശ്വരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കേ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും മർദിച്ചെന്നും അരോപിച്ചായിരുന്നു കേസ്. കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നര വർഷം തടവും 10000 രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. പിന്നീട് ഇവർ നൽകിയ ഹരജിയിൽ ജില്ലാ കോടതി ശിക്ഷ മൂന്ന് മാസമായി കുറച്ചു.
പാർലമെൻ്റിൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ചർച്ചയിൽ വിദേശകാര്യ മന്ത്രി സംസാരിക്കവെ പ്രതിപക്ഷ എംപിമാരുടെ ഇടപെടലിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയില്‍ വിശ്വാസമില്ലെന്നും അവര്‍ക്ക് മറ്റേതെങ്കിലും രാജ്യത്തോടാണ് വിശ്വാസമെന്നും അമിത് ഷാ പറഞ്ഞു.
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അറിയിപ്പ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക് ലഭിച്ചു. നിമിഷ പ്രിയ ഉടൻ മോചിതയാകില്ല. ശിക്ഷാ ഇളവിന്റെ കാര്യത്തിൽ ചർച്ച തുടരുകയാണ്.
യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കവിയുന്ന നിമിഷ പ്രിയക്ക് മാപ്പ് നൽകാൻ വിദേശ പൗരൻ്റെ കുടുംബവുമായി ധാരണയിൽ എത്തിയതായി റിപ്പോർട്ട്. കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബം ദിയാധനം സ്വീകരിക്കാൻ തയ്യാറായെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു.
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതിനായി ദിയാധനം സ്വീകരിക്കാൻ കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബം തയ്യാറായെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ സൂചന നൽകി. മൂന്നാം രാജ്യ ഇടപെടൽ തുണയായെന്നാണ് വിവരം. ഹൂതികളുമായി ചർച്ച നടത്തിയത് ഗൾഫ് ചുമതലയുള്ള അഡീഷണൽ സെക്രട്ടറി അസീം മഹാജനാണ്.
കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ അഭ്യർത്ഥനയെ തുടർന്ന് നിമിഷ പ്രിയ കേസിൽ അടിയന്തിര ഇടപെടൽ നടത്തുകയും വധശിക്ഷ താത്കാലികമായി മരവിപ്പിക്കുകയും ചെയ്ത ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളിന് നന്ദി അറിയിച്ചും തുടർന്നുള്ള മോചന ശ്രമങ്ങളിൽ പിന്തുണ അഭ്യർത്ഥിച്ചും കൊണ്ട് നിമിഷയുടെ സ്വദേശമായ കൊല്ലങ്കോട് ഉൾകൊള്ളുന്ന നെമ്മാറ നിയോജക മണ്ഡലം എം.എൽ.എയും സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ രക്ഷധികാരിയുമായ കെ ബാബു എംഎൽഎ കത്ത് അയച്ചു. യമൻ പണ്ഡിതനുള്ള കത്ത് എംഎൽഎ കഴിഞ്ഞ ദിവസം മർകസിലെത്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ നേരിട്ട് ഏല്പിക്കുകയായിരുന്നു.
"സന്തോഷകരമായ ഒരു നിമിഷമാണ് നമുക്ക് മുന്നിലൂടെ കടന്നുപോകുന്നത്. കഴിഞ്ഞ ആറേഴ് വർഷമായി ഈ ആക്ഷൻ കൗൺസിലിലൂടെയാണ് നിരവധി വ്യക്തിത്വങ്ങളുടെ സമയം ചെലവഴിച്ചിട്ടുണ്ട്. നിലവിൽ ആശ്വാസത്തിൻ്റെ ഏക തുരുത്ത് കാരന്തൂർ മർക്കസാണ്. ബഹുമാനപ്പെട്ട കാന്തപുരം എപി അബൂബക്കർ ഉസ്താദിൻ്റെ ഇടപെടൽ മാത്രമാണ്," സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ട്രഷറർ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് ന്യൂസ് മലയാളത്തോട് പറഞ്ഞു.