അപകടത്തിൽപ്പെട്ട വാഹനം 
NATIONAL

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് ഓടയിലേക്കുവീണു; 8 മരണം

മുതിർന്ന പൌരൻമാരും കുട്ടികളും ഉൾപ്പെടെ 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്

Author : ന്യൂസ് ഡെസ്ക്

കോട്ട: ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ ട്രാവലർ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടു പേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. ഭോപ്പാലിൽ നിന്നും ഖാതു ശ്യാമിലേക്ക് യാത്രാക്കാരുമായി പോവുകയായിരുന്ന മിനിബസാണ് പുലർച്ചെയോടെ അപകടത്തിൽപ്പെട്ടത്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാര്യമെന്നാണ് പ്രാഥമിക നിഗമനം. റോഡിലെ റെയിലിംഗ് തകർത്ത് ബസ് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. മുതിർന്ന പൌരൻമാരും കുട്ടികളും ഉൾപ്പെടെ 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്. അരുണ, വൈഷ്ണവി, തൃഷ, കൃഷ്ണ, അനിത, ഓം, സൂര്യവംശി, രാജു എന്നിവരാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ എം.ബി.എസ് ആശുപത്രിയിലും ന്യൂ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ജില്ലാ കളക്ടർ പീയൂഷ് സമരിയ, ഐ.ജി ഹരേന്ദ്ര മഹാവർ എന്നിവർ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

SCROLL FOR NEXT