Source: News Malayalam 24x7
NATIONAL

വിവാഹ സമയത്ത് കുംഭമേള വൈറല്‍ താരത്തിന് 16 വയസ്; ഭര്‍ത്താവിനെതിരെ പോക്സോ കേസ്

വിവാഹത്തിന് വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചെന്നും കമ്മീഷൻ കണ്ടെത്തി...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് മധ്യപ്രദേശ് പൊലീസ്. ഭർത്താവിന് എതിരെയാണ് കേസ്. വിവാഹസമയത്ത് പെൺകുട്ടിക്ക് പതിനാറ് വയസ് മാത്രമെന്നാണ് കണ്ടെത്തൽ.

നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന കണ്ടെത്തലിന് പിന്നാലെ ആണ് നടപടി. കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാർക്ക് ഡൽഹിയിൽ ഹാജരാകാൻ നിർദ്ദേശം നൽകി. ഏപ്രിൽ 22ന് ഇരുവരും ഹാജരാകണം. വിവാഹത്തിന് വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചെന്നും കമ്മീഷൻ കണ്ടെത്തി. പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30നെന്ന് ആശുപത്രി രേഖകളിൽ നിന്ന് കണ്ടെത്തി.

ഇക്കഴിഞ്ഞ മാർച്ച് 11ന് തിരുവനന്തപുരം അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പ്രയാഗ്‌രാജിലെ കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിറ്റിരുന്ന പെൺകുട്ടിയുടെ വീഡിയോ വൈറലായതോടെയാണ് ഇവർ ലോകശ്രദ്ധ നേടിയത്. പിന്നാലെ സിനിമാ അവസരങ്ങളും പെൺകുട്ടിയെ തേടിയെത്തിയിരുന്നു.

SCROLL FOR NEXT