ലഡാക്ക് പ്രതിഷേധം Source; X
NATIONAL

സമാധാനം പുനഃസ്ഥാപിക്കുന്നത് വരെ ചർച്ച ഇല്ല; കേന്ദ്രവുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറി ലേ അപെക്സ് ബോഡി

സംസ്ഥാന രൂപീകരണത്തിനായുള്ള പ്രതിഷേധങ്ങളെ രാജ്യ വിരുദ്ധ പ്രവർത്തനമായി ചാപ്പകുത്തിയതിലും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ലഡാക്ക് സംഘർഷത്തിൽ കേന്ദ്ര നേതാക്കളുമായുള്ള ചർച്ചയിൽനിന്ന് പിൻമാറി ലേ അപെക്സ് ബോഡി. ഒക്ടോബർ ആറിന് നടക്കേണ്ടിയിരുന്ന ചർച്ചയിൽ നിന്നാണ് പിൻമാറിയത്. സമാധാനം പുനസ്ഥാപിക്കുന്നത് വരെ ചർച്ച ഇല്ലെന്ന് ലേ അപെക്സ് ബോഡി. ലേ അപെക്സ് ബോഡിയിലെയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസിലെയും അംഗങ്ങൾ ഉൾപ്പെടെയുള്ള ലഡാക്ക് പ്രതിനിധികളും കേന്ദ്രവും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചയിൽ നിന്നാണ് പിന്മാറ്റം.

ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത സോനം വാങ്ചുകിനെ മോചിപ്പിക്കണം ലഡാക്കിൽ സമാധാനം പുനഃസ്ഥാപിക്കണം എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് സംഘടനയുടെ തീരുമാനം. സംസ്ഥാന രൂപീകരണത്തിനായുള്ള പ്രതിഷേധങ്ങളെ രാജ്യ വിരുദ്ധ പ്രവർത്തനമായി ചാപ്പകുത്തിയതിലും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ലേയിൽ നാല് യുവ പ്രതിഷേധക്കാരെ സിആർപിഎഫ് കൊലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും അറസ്റ്റിലായ 50 ലധികം പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കുകയും ചെയ്യുന്നതുവരെ ചർച്ചകൾ ഉണ്ടാകില്ലെന്നും അപെക്സ് ബോഡി അറിയിച്ചു. അതേ സമയം ലഡാക്ക് വിഷയത്തിൽ അപെക്സ് ബോഡി ലേയുമായും കാർഗിൽ ഡെമോക്രാറ്റിക് അലയൻസുമായും ഏത് സമയത്തും സംഭാഷണത്തിന് തുറന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് വൈകുന്നേരം പുറത്തിറക്കിയ പ്രസ്താവനയിൽ സർക്കാർ പറഞ്ഞു.

SCROLL FOR NEXT