ബിഹാര്‍ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴ് മുതല്‍ പോളിംഗ് ആരംഭിക്കും. 20 ജില്ലകളിലായി 122 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. സ്ത്രീ വോട്ടര്‍മാരും മഹാ ദളിതുകളും മുസ്ലിങ്ങളും കൂടുതലുള്ള മേഖലകളാണ് പോളിംഗ് ബൂത്തിലെത്തുന്നത്.
15 മന്ത്രിമാർ അടക്കം 1302 സ്ഥാനാർഥികളാണ് രണ്ടാം ഘട്ടത്തിൽ മത്സരത്തിന്. 354 പ്രശ്നബാധിത ബൂത്തുകളിലെ വോട്ടിങ് സമയം വെട്ടിക്കുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പാടാക്കിയിരിക്കുന്നത്.
ബിഹാർ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏഴുമണിയോടെ ആരംഭിച്ചു . സംസ്ഥാനത്തെ 20 ജില്ലകളിലായി 122 നിയോജകമണ്ഡലങ്ങളിൽ ഏകദേശം 3.7 കോടി വോട്ടർമാരാണ് ഉള്ളത്. 243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
രണ്ടാംഘട്ട വിധിയെഴുത്തിനായി ബിഹാറിലെ വോട്ടർമാർ പോളിംങ് ബൂത്തിലേക്ക് എത്തുകയാണ്. ആദ്യമൂന്ന് മണിക്കൂറിൽ ഭേദപ്പെട്ട പോളിങ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. 20 ജില്ലകളിലെ 112 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ജനവിധി തേടുന്നത് 15 മന്ത്രിമാർ അടക്കം 1302 സ്ഥാനാർഥികൾ. 354 പ്രശ്നബാധിത ബൂത്തുകളിലെ വോട്ടിങ് സമയം വെട്ടിക്കുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബിഹാറിൽ മുന്നണികൾക്ക് പ്രതീക്ഷ നൽകുന്ന തരത്തിലാണ് പോളിങ് കണക്കുകൾ. ആദ്യ മണിക്കൂറുകളിൽ ആദ്യമണിക്കൂറുകളിൽ മികച്ച പോളിങാണ് റിപ്പോട്ട് ചെയ്തിരിക്കുന്നത്. ഏഴുമണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഒൻപത് മണി വരെ 14 .55 % പോളിങ് രേഖപ്പെടുത്തി.
ബിഹാറിൽ ആദ്യഘട്ടം പോലെ തന്നെ രണ്ടാം ഘട്ടത്തിലും മികച്ച പോളിങ്ങാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉച്ചയോടടുക്കുമ്പോൾ ലഭ്യമായ കണക്കുകൾ പ്രകാരം 11 മണിവരെ 31.38 % ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ബിഹാറിലെ രണ്ടാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്. ഉച്ച വരെ 47 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 112 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 15 മന്ത്രിമാർ അടക്കം 1302 സ്ഥാനാർഥികളാണ് രണ്ടാം ഘട്ടത്തിൽ മത്സരരംഗത്തുള്ളത്. ചെങ്കോട്ട സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
ബിഹാറിലെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ 3മണി വരെ 60.40% പോളിങ് രേഖപ്പെടുത്തി. കിഷൻഗഞ്ചിലാണ് (66.10%) ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് 53.17% രേഖപ്പെടുത്തിയ നവാഡയിലാണ്. ബിഹാറിൽ നടന്ന ഒന്നാം ഘട്ടത്തിൽ ആകെ 64.66% പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നു.
നിർണായകമായ നിയമസഭ തെരഞ്ഞെടുപ്പിൽ ബിഹാർ ജനവിധി എഴുതി. രണ്ടാം ഘട്ട വോട്ടെടുപ്പിൽ റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 5 മണി വരെയുള്ള കണക്കെടുത്താൽ 67.14 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. എക്സിറ്റ് പോൾ ഫലങ്ങൾ ആറരയോടെ പുറത്തുവരും.