NATIONAL

"തരൂർ സമൂഹത്തിന് വേണ്ടി വിയർപ്പൊഴുക്കാത്ത ആൾ, കോൺഗ്രസിൽ നിന്ന് സ്വയം ഒഴിവാകണം"; നെഹ്റു കുടുംബത്തെ വിമർശിച്ചതിൽ മറുപടിയുമായി എം.എം. ഹസൻ

തരൂർ എംപിയായത് നെഹ്റു കുടുംബത്തിൻ്റെ ഔദാര്യത്തിലാണെന്നും എം.എം. ഹസൻ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നെഹ്റു കുടുംബത്തെ വിമർശിച്ച ശശിതരൂർ കോൺഗ്രസിൽ നിന്ന് സ്വയം ഇറങ്ങിപോകണമെന്ന് എം.എം. ഹസൻ. തരൂർ എംപിയായത് നെഹ്റു കുടുംബത്തിൻ്റെ ഔദാര്യത്തിലാണ്. സമൂഹത്തിന് വേണ്ടി വിയർപ്പ് പൊഴിക്കാത്ത ആളാണ് തരൂരെന്നും എം.എം. ഹസൻ്റെ വിമർശനം.

"തരൂരിൻ്റെ ലേഖനത്തിൽ നെഹ്റു കുടുംബത്തിനെതിരെ പരാമർശം ഉണ്ടായി. അധികാരം ജന്മാവകാശമായി കരുതുന്നവരെന്ന് നെഹ്റു കുടുംബത്തെ ചിത്രീകരിച്ചത് അംഗീകരിക്കാൻ കഴിയില്ല. തരൂർ തല മറന്ന് എണ്ണ തേയ്ക്കുകയാണ്. തരൂർ കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് സ്വയം ഒഴിവാകണം. കോൺഗ്രസിനെ വിമർശിക്കാൻ ബിജെപിക്ക് ആയുധം നൽകുന്നവർക്ക് ഇവിടെ സ്ഥാനമില്ല", എം.എം. ഹസൻ.

അതേസമയം, നെഹ്റുവിയിൻ ആശയങ്ങൾ ജീവിതത്തിലും രാഷ്ട്രീയത്തിലും പകർത്തിയ വ്യക്തിയാണ് സുധാകരൻ എന്നും എം.എം. ഹസൻ പറഞ്ഞു. അഴിമതി നടന്നിരുന്ന വകുപ്പിൻ്റെ മന്ത്രിയായി. പക്ഷേ നല്ല പ്രവർത്തനം കാരണം ജി. സുധാകരനെതിരെ ഒരു ആരോപണവും ഉണ്ടായില്ല. പാർട്ടിക്കുള്ളിലെ അപചയം ഇപ്പോൾ സുധാകരൻ ചോദ്യം ചെയ്യുന്നു. അത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണെന്നും എം.എം. ഹസൻ പറഞ്ഞു.

SCROLL FOR NEXT