മഹാരാഷട്ര: ചന്ദ്രപൂരിൽ എംബിബിഎസ് പ്രവേശന ദിവസം ജീവനൊടുക്കി പത്തൊൻപതുകാരൻ. അനുരാഗ് അനിൽ ബോർക്കറാണ് തനിക്ക് ഡോക്ടർ ആവേണ്ട എന്ന് കുറിപ്പെഴുതി വെച്ച് ജീവനൊടുക്കിയത്.
സിന്ധേവാഹി താലൂക്കിലെ നവാർഗാവിൽ അനുരാഗ് കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു അനുരാഗ്. കുടുംബത്തോടൊപ്പം താമസിച്ചിരുന്ന അനുരാഗ് അടുത്തിടെയാണ് നീറ്റ് യുജി 2025 പരീക്ഷയിൽ 99.99 പെർസെന്റൈലോടെ വിജയിച്ചത്. ഒബിസി വിഭാഗത്തിൽ 1475 അഖിലേന്ത്യാ റാങ്കും നേടി. വിജയത്തെ തുടർന്ന് അനുരാഗ് എംബിബിഎസ് കോഴ്സിന് പ്രവേശനത്തിനായി ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു
എന്നാൽ, ഗോരഖ്പൂരിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് അനുരാഗിനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുന്നതെന്ന് പൊലീസ് പറയുന്നു. വീട്ടിൽ നിന്നും അനുരാഗിൻ്റെ കുറിപ്പ് കണ്ടെടുത്തു. കുറിപ്പിലെ ഉള്ളടക്കം ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് പുറത്തുവിട്ടിട്ടില്ലെങ്കിലും, ഡോക്ടറാകാൻ ആഗ്രഹിക്കുന്നില്ലെന്ന് അനുരാഗ് കുറിപ്പിൽ എഴുതിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി.