NATIONAL

മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായി ജെപി നദ്ദയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

Author : ന്യൂസ് ഡെസ്ക്

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണനെ പ്രഖ്യാപിച്ച് ബിജെപി. കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായി ജെപി നദ്ദയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

നരേന്ദ്ര മോദി അമിത് ഷാ, ജെപി നദ്ദ, രാജ്‌നാഥ് സിങ് എന്നിവരുള്‍പ്പെടെ ബിജെപി ആസ്ഥാനത്ത് നടത്തിയ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.

തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ് സിപി രാധാകൃഷ്ണന്‍. തമിഴ്‌നാട് ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. കേരള ബിജെപിയുടെ പ്രഭാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആര്‍എസ്എസ് ജനസംഘ് സംഘടനകളുടെയും ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ഗവര്‍ണറായി നിയമിതനാകുന്നതിന് മുമ്പ് 2023 മുതല്‍ 2024 വരെ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ആയിരുന്നു. തെലങ്കാന ഗവര്‍ണറായും പോണ്ടിച്ചേരി ലഫ്. ഗവര്‍ണര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

SCROLL FOR NEXT