Image: ANI
NATIONAL

മഹായുതിയുടെ മഹാ വിജയം; 28 വര്‍ഷത്തെ താക്കറെ ആധിപത്യത്തിന് മുംബൈയില്‍ അന്ത്യം

28 വര്‍ഷത്തെ താക്കറെ കുടുംബത്തിന്റെ മേല്‍ക്കോയ്മ അവസാനിപ്പിച്ചാണ് ബിജെപി-ഷിന്‍ഡേ സഖ്യം അധികാരത്തിലേക്ക് വരുന്നത്

Author : ന്യൂസ് ഡെസ്ക്

മുംബൈ: ബ്രിഹണ്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടി അധികാരം ഉറപ്പിച്ച് മഹായുതി സഖ്യം. 28 വര്‍ഷത്തെ താക്കറെ കുടുംബത്തിന്റെ മേല്‍ക്കോയ്മ അവസാനിപ്പിച്ചാണ് ബിജെപി-ഷിന്‍ഡേ സഖ്യം അധികാരത്തിലേക്ക് വരുന്നത്.

227 വാര്‍ഡുകളില്‍ 217 ഇടങ്ങളിലെ ഫലം പുറത്തു വന്നപ്പോള്‍ 116 സീറ്റില്‍ ബിജെപി-ശിവസേന (ഷിന്‍ഡേ) സഖ്യം ജയിച്ചു. 88 സീറ്റുകളില്‍ ബിജെപിയും 28 സീറ്റുകളില്‍ ശിവസേനയും ലീഡ് നേടി. ശിവസേന (ഉദ്ധവ്) വിഭാഗം 74 സീറ്റുകള്‍ സ്വന്തമാക്കി.

രാജ് താക്കറെയുടെ നവനിര്‍മാണ്‍ സേന എട്ടു സീറ്റുകളും കോണ്‍ഗ്രസ് 11 സീറ്റുകളിലും ലീഡ് നേടി. 1700 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായ മുനിസിപ്പല്‍ കോര്‍പറേഷനാണ് ബിഎംസി.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ ചരിത്രപരമായ മുന്നേറ്റമാണ് ബിജെപി നടത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം മുംബൈയില്‍ ബിജെപി-ഷിന്‍ഡെ സഖ്യത്തില്‍ നിന്നുള്ള മേയര്‍ അധികാരമേല്‍ക്കും.

SCROLL FOR NEXT