മലേഷ്യ എയർലൈൻസ് വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്  
NATIONAL

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

മലേഷ്യ എയർലൈൻസിൻ്റെ എയർബസ് A330-200 വിമാനത്തിലാണ് സങ്കേതിക തകരാർ ഉണ്ടായത്.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജിനിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്.

ഇന്ന് വൈകിട്ടോടെയാണ് വിമാനം ചെന്നൈ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തിയത്. മലേഷ്യ എയർലൈൻസിൻ്റെ എയർബസ് A330-200 വിമാനത്തിലാണ് സങ്കേതിക തകരാർ ഉണ്ടായത്.

186 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നത്. വൈകിട്ട് പൂർണ എമർജൻസി പ്രഖ്യാപിച്ച ശേഷം വൈകീട്ട് 4.44 ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനത്തിലെ സങ്കേതിക പ്രശ്‌നങ്ങൾ പരിശോധിച്ച് വരികയാണെന്നാണ് വിവരം.

SCROLL FOR NEXT