NATIONAL

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരെ അതിക്രമ ശ്രമം; ഡയസിനരികിലെത്തി ഷൂ എറിയാന്‍ ശ്രമിച്ച് അഭിഭാഷകൻ

സനാതന ധര്‍മയോടുള്ള അനാദരവ് ഇന്ത്യ ഒരിക്കിലും വെച്ചു പൊറുപ്പിക്കില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു അക്രമി ഡയസിനടുത്തേക്ക് നീങ്ങിയത്.

Author : ന്യൂസ് ഡെസ്ക്

ന്യൂ ഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്കെതിരെ കോടതി മുറിക്കുള്ളില്‍ അതിക്രമ ശ്രമം. മുദ്രാവാക്യവുമായി എത്തിയ ആളാണ് ഡയസിന് നേരെയെത്തി ചീഫ് ജസ്റ്റിനെതിരെ അതിക്രമം നടത്തിയതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. രാകേഷ് കിഷോർ എന്ന അഭിഭാഷകനാണ് ചീഫ് ജസ്റ്റിസിനെ അപമാനിക്കാൻ ശ്രമിച്ചത്.

ഇയാളെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി മാറ്റി. സനാതന ധര്‍മക്കെതിരായ അനാദരവ് ഇന്ത്യ ഒരിക്കലും വച്ചു പൊറുപ്പിക്കില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇയാള്‍ ഡയസിനടുത്തേക്ക് നീങ്ങിയത്. അതിക്രമ ശ്രമം നടത്തുമ്പോള്‍ ഇയാള്‍ അഭിഭാഷക വേഷമായിരുന്നു ധരിച്ചിരുന്നത്.

അതേസമയം, സംഭവത്തിന് ശേഷം കോടതി നടപടികള്‍ പുനരാരംഭിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ടൊന്നും ശ്രദ്ധ തെറ്റി പോകരുതെന്നും ഇതു കൊണ്ടൊന്നും നമ്മുടെ ശ്രദ്ധ തെറ്റില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി പ്രതികരിച്ചു.

SCROLL FOR NEXT