NATIONAL

ഇനി മുതൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് അല്ല; പൂജ്യ ബാപ്പു ഗ്രാമീൺ റോസ്‍ഗർ ഗ്യാരണ്ടി യോജന

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റാനുള്ള ബില്ല് അംഗീകരിച്ച് കേന്ദ്രസർക്കാർ.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റാനുള്ള ബില്ല് അംഗീകരിച്ച് കേന്ദ്രസർക്കാർ. തൊഴിലുറപ്പ് പദ്ധതി ഇനി മുതൽ പൂജ്യ ബാപ്പു ഗ്രാമീൺ റോസ്‍ഗർ ഗ്യാരണ്ടി യോജന എന്ന പേരിൽ അറിയപ്പെടും. 100 തൊഴിൽദിനങ്ങളുണ്ടായിരുന്നത് 125 ദിവസമാക്കി വർധിപ്പിക്കുമെന്നും, മിനിമം വേതനം 240 രൂപയായി ഉയർത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

2005 ഓഗസ്റ്റ് 25 ന് പാർലമെൻ്റ് പാസാക്കിയ യഥാർഥ ബില്ലിൻ്റെ പേര് "ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം" എന്നായിരുന്നു. പിന്നീട് 2009 ൽ "മഹാത്മാഗാന്ധി" എന്ന വാക്ക് കൂടി ഇതിനൊപ്പം ചേർക്കുകയായിരുന്നു.

2005-ലാണ് തൊഴിലുറപ്പ് പദ്ധതി ഇന്ത്യയിൽ നടപ്പിലാക്കിയത്. ഗ്രാമീണ കുടുംബങ്ങളിലെ പ്രായപൂർത്തിയായ അംഗങ്ങൾക്ക് ഒരു സാമ്പത്തിക വർഷം 100 ദിവസത്തെ തൊഴ്ൽ ദിനങ്ങൾ ഈ പദ്ധതി പ്രകാരം ലഭിക്കും. തൊഴിലില്ലായ്മ വേതനം, തുല്യ ജോലിക്ക് തുല്യ വേതനം, പ്രകൃതി വിഭവ സംരക്ഷണം, സ്ത്രീ ശാക്തീകരണം, എന്നിവ ലക്ഷ്യം വച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്.

SCROLL FOR NEXT