പിടികൂടിയ മൊബൈൽ ഫോണുകൾ 
NATIONAL

ഐപിഎല്ലിനിടെ മൊബൈൽ മോഷണം; പ്രതികൾ പിടിയിൽ, പിടിച്ചെടുത്തത് 75 മൊബൈൽ ഫോണുകൾ

പിടിയിലായവരിൽ ഒമ്പത് പേർ പ്രായപൂർത്തിയാകാത്തവർ

Author : ന്യൂസ് ഡെസ്ക്

ബംഗളൂരു; ചിന്ന സ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരത്തിനിടെ കാണികളുടെ മൊബൈൽ ഫോൺ മോഷണം പോയ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ഇതിൽ ഒമ്പത് പേർ പ്രായപൂർത്തിയാകാത്തവരാണ്.

കേസിൽ മാർച്ച് 31ന് ജാർഖണ്ഡ് സ്വദേശിയെയും മൂന്ന് പ്രായ പൂർത്തിയാകാത്തവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് 18 ലക്ഷം വില വരുന്ന 21 മൊബൈൽ ഫോണുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തുടർന്ന് ഏപ്രിൽ 3ന് തുടരന്വേഷണത്തിൽ 75 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. പിടിയിലായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

SCROLL FOR NEXT