NATIONAL

'മൊന്‍ ത' തീരം തൊടുന്നതോടെ തീവ്രത വര്‍ധിക്കും; ആന്ധ്രാപ്രദേശില്‍ റെഡ് അലേര്‍ട്ട്

ഇന്ന് രാത്രിയോടെ ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണം, കലിംഗപട്ടണത്തിനടുത്ത് കാകിനട എന്നീ തീരപ്രദേശത്തേക്ക് ചുഴലിക്കാറ്റ് കടക്കും

Author : ന്യൂസ് ഡെസ്ക്

'മൊന്‍ ത' ചുഴലിക്കാറ്റ് കര്‍ണാടകയിലെ മച്ചിലിപട്ടണത്തിന് 60 കിലോമീറ്റര്‍ അകലെയെത്തിയതായി കാലാവസ്ഥാ വകുപ്പ്. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയാണ്. തീരം തൊടുന്നതോടെ മൊന്‍- തയുടെ തീവ്രത വര്‍ധിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാകിനടയുടെ തെക്ക്-തെക്ക് കിഴക്കിന് 140 കിലോമീറ്റര്‍ അകലെയും വിശാഖപട്ടണത്തിന്റെ തെക്ക് തെക്ക് പടിഞ്ഞാറ് 240 കിലോമീറ്റര്‍ അകലെയുമാണ് നിലവില്‍ ചുഴലിക്കാറ്റ്. ഒഡീഷയുടെ ഗോപാല്‍പൂരിന് തെക്ക്-തെക്ക്പടിഞ്ഞാറായി 480 കിലോമീറ്റര്‍ അകലെയുമാണ്.

ഇന്ന് രാത്രിയോടെ ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണം, കലിംഗപട്ടണത്തിനടുത്ത് കാകിനട എന്നീ തീരപ്രദേശത്തേക്ക് ചുഴലിക്കാറ്റ് കടക്കും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക. ചുഴലിക്കാറ്റില്‍ തീരം തൊടുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ മുന്‍ നിര്‍ത്തി ആന്ധ്രാപ്രദേശില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിശാഖപട്ടണം വഴി കടന്നുപോകുന്ന 32 ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു.

ഒഡീഷയില്‍ 2,048 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 11396 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. രാജസ്ഥാന്റെ തെക്ക്, കിഴക്കന്‍ ഭാഗങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്.

SCROLL FOR NEXT