Source: X
NATIONAL

ഡൽഹി - ആഗ്ര എക്സ്പ്രസ് വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപടർന്നു; നാല് മരണം,150 പേർക്ക് ഗുരുതര പരിക്ക്

ഏഴ് ബസ്സുകളും മൂന്ന് കാറുകളുമാണ് കൂട്ടിയിടിച്ചത്.

Author : ന്യൂസ് ഡെസ്ക്

മഥുര: ഡൽഹി - ആഗ്ര എക്സ്പ്രസ് വേയിൽ മൂടൽമഞ്ഞിനെ തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. നാല് പേർ മരിച്ചു , 150 പേർക്ക് ഗുരുതര പരിക്കുണ്ട്. മഥുരയിൽ ഇന്ന് പുലർച്ചെയോടെയാണ് അപകടം. ഏഴ് ബസ്സുകളും മൂന്ന് കാറുകളുമാണ് കൂട്ടിയിടിച്ചത്.

വാഹനങ്ങൾ ഇടിച്ചതിനു പിറകെ തീപടരുകയും ചെയ്തതോടെയാണ് സ്ഥിതി ഗുരുതരമായത്. മൂടൽ മഞ്ഞാണ് വാഹനങ്ങൾ അപകടത്തിൽ പെടാൻ കാരണമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

SCROLL FOR NEXT