മുംബൈയില്‍ ബസ് കാല്‍നട യാത്രക്കാര്‍ക്കുമേല്‍ ഇടിച്ചുകയറി, നാല് പേര്‍ മരിച്ചു; ഒന്‍പത് പേര്‍ക്ക് പരിക്ക്
മുംബൈയിലെ ഭാന്‍ഡപ്പിൽ ബസ് പിന്നിലോട്ട് എടുക്കുന്നതിനിടെയാണ് അപകടം
Author : കവിത രേണുക
മുംബൈ: ബസ് കാല്‍നടയാത്രക്കാരുടെ മേലേക്ക് പാഞ്ഞു കയറി നാല് പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ ബെസ്റ്റ് ബസ് പിന്നിലോട്ട് എടുക്കുന്നതിനിടെയാണ് അപകടം. മുംബൈയിലെ ഭന്‍ഡപ്പിലാണ് സംഭവം.