NATIONAL

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: സീറ്റ് വിഭജനം പൂർത്തിയാക്കി എൻഡിഎ, ബിജെപിക്കും ജെഡിയുവിനും 101 വീതം

ആകെ 243 നിയമസഭാ സീറ്റുകളാണ് ബിഹാറിലുള്ളത്.

Author : ന്യൂസ് ഡെസ്ക്

പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനം പൂർത്തിയാക്കി എൻഡിഎ. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് ഈ വിവരം എക്സിലൂടെ പങ്കുവച്ചത്. ബിജെപിയും മുഖ്യമന്ത്രി നീതീഷ് കുമാറിൻ്റെ പാർട്ടിയായ ജെഡിയുവും 101 വീതം സീറ്റുകളിൽ മത്സരിക്കാനാണ് ധാരണയായത്. ആകെ 243 നിയമസഭാ സീറ്റുകളാണ് ബിഹാറിലുള്ളത്.

ചിരാഗ് പാസ്വാൻ്റെ എൽജെപിക്ക് 29 സീറ്റ് നൽകി. അതേസമയം, ജിതൻ റാം മാഞ്ചിയുടെ പാർട്ടിക്കും ഉപേന്ദ്ര കുശ്വാഹയുടെ പാർട്ടിക്കും ആറ് വീതം സീറ്റുകളാണ് വിട്ടുനൽകാൻ ധാരണയായതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

SCROLL FOR NEXT