NATIONAL

നീറ്റ് പുനഃപരീക്ഷ അഡ്മിറ്റ് കാർഡ് വിതരണം ആരംഭിച്ചു

റോൾ നമ്പർ, പേര്, പരീക്ഷാ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ അഡ്മിറ്റ് കാർഡിലുണ്ട്

Author : ന്യൂസ് ഡെസ്ക്

നീറ്റ് പുനഃപരീക്ഷ അഡ്മിറ്റ് കാർഡ് വിതരണം ആരംഭിച്ച് എൻടിഎ. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in യിലൂടെ വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

റോൾ നമ്പർ, പേര്, പരീക്ഷാ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ അഡ്മിറ്റ് കാർഡിലുണ്ട്. വൈബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്യാൻ സാധിക്കാത്തവർക്ക് ഡിജിലോക്കർ വഴിയും അഡ്മിറ്റ് കാർഡ് ലഭിക്കും. അഡ്മിറ്റ് കാർഡിലെ വിവരങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ ഉടൻ തന്നെ എൻടിഎ അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്. ഇതിനായി ഹെൽപ് ലൈൻ നമ്പറുകളോ neetug2026@nta.ac.in എന്ന മെയിൽ ഐഡിയോ ഉപയോഗിക്കാവുന്നതാണ്.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട വിധം

  • ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in ൽ കയറുക

  • NEET UG 2026 അഡ്മിറ്റ് കാർഡിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

  • ലോഗിൻ വിവരങ്ങൾ നൽകിയ ശേഷം സബ്മിറ്റ് ചെയ്താൽ വരുന്ന അഡ്മിറ്റ് കാർഡിൻ്റെ പിഡിഎഫ് ഫയൽ ഡൗൺലോഡ് ചെയ്യുക

ജൂൺ 21ന് ഉച്ചയ്ക്ക് 2 മണി മുതൽ 5.15 വരെയായിരിക്കും പുനഃപരീക്ഷ നടത്തുക. പരീക്ഷാ കേന്ദ്രത്തിലേക്ക് വിദ്യാർഥികളെ 11 മണി മുതൽ കടത്തിവിട്ട് തുടങ്ങും. ഉച്ചയ്ക്ക് 1.30 ന് ശേഷം പരീക്ഷാ ഹാളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കില്ല. വാട്ടർ ബോട്ടിലുകൾ, ചായ, കോഫി, തണുത്ത പാനീയങ്ങൾ, സ്നാക്സ് എന്നിവയും ക്രമേക്കേടുകൾ നടത്തുവാൻ ഉപയോഗിച്ചേക്കാവുന്ന സാമഗ്രികളും പരീക്ഷാ ഹാളിനുള്ളിൽ അനുവദനീയമല്ല.

SCROLL FOR NEXT