NATIONAL

ജെ.പി. നഡ്ഡയ്ക്ക് പകരക്കാരന്‍; ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അധ്യക്ഷനായി നിതിന്‍ നബിന്‍

ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അധ്യക്ഷനായാണ് നിതിന്‍ നബിന്‍ ചുമതലയേറ്റെടുക്കുന്നത്.

Author : കവിത രേണുക

ഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി നിതിന്‍ നബിന്‍ ചുമതലയേറ്റു. ജെ.പി. നഡ്ഡയുടെ കാലാവധി പൂര്‍ത്തിയായതിന് പിന്നാലെയാണ് 45കാരനായ നിതിന്‍ നബിനെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തത്.

ചൊവ്വാഴ്ച ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഔദ്യോഗികമായി ചുമതലയേറ്റെടുത്തു. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അധ്യക്ഷനായാണ് നിതിന്‍ നബിന്‍ ചുമതലയേറ്റെടുക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഔദ്യോഗികമായി ചുമതലയേറ്റെടുക്കുന്നതിന് മുമ്പ് നിതിന്‍ നബിന്‍ ഡല്‍ഹിയിലെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു.

നിതിന്‍ നബിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇസഡ് കാറ്റഗറി സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. അന്തരിച്ച ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ നിബിന്‍ കിഷോര്‍ പ്രസാദ് സിന്‍ഹയുടെ മകനാണ് നിതിന്‍ നബിന്‍.

SCROLL FOR NEXT