Source:x/Omar Abdullah
NATIONAL

"മുഖ്യമന്ത്രിയെ കാണാനില്ല"; ഒമർ അബ്‌ദുള്ളയ്‌ക്കെതിരെ പോസ്റ്റർ പ്രചാരണവുമായി ബിജെപി

ജമ്മു കശ്മീരിലെ ബിജെപിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അകൗണ്ടുകളും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും ഈ പോസ്റ്റർ ഷെയർ ചെയ്യുന്നതായി റിപ്പോർട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ശ്രീനഗർ: ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയ്‌ക്കെതിരെ പോസ്റ്റർ പ്രചാരണവുമായി ബിജെപി. മുഖ്യമന്ത്രിയെ കാണാനില്ലെന്ന് എഴുതിയ പോസ്റ്ററാണ് ബിജെപി വ്യാപകമായി പ്രചരിപ്പിക്കുന്നത്. ജമ്മു കശ്മീരിലെ ബിജെപിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അകൗണ്ടുകളും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും ഈ പോസ്റ്റർ ഷെയർ ചെയ്യുന്നതായി റിപ്പോർട്ടുണ്ട്.

മെയ് 11ന് ഗാന്ദർബാൽ ജില്ലയിലെ മൽശാഹി മസ്‌ജിദ് പുനരുദ്ധാരണ തറക്കല്ലിടൽ ചടങ്ങിൽ വച്ചാണ് ഒമർ അബ്ദുള്ളയെ അവസാനമായി കണ്ടത്. പിന്നീട് നടന്ന ഒരു പൊതുപരിപാടിയിലും മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. ഒമർ അബ്ദുള്ളയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അത് അവരുടെ പാർട്ടിയെ അറിയിക്കണമെന്ന് ബിജെപി പോസ്റ്ററുകളിൽ വ്യക്തമാക്കുന്നുണ്ട്.

മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ 11 ദിവസമായി കാണാനില്ലെന്നും നാഷണൽ കോൺഫറൻസ് ഇതിനെക്കുറിച്ച് ഒരു പ്രസ്താവനയും ഇറക്കിയിട്ടില്ലെന്നും ബിജെപി വക്താവ് അജയ് ജസ്രോതിയ പറഞ്ഞു. മുഖ്യമന്ത്രി ലണ്ടനിലാണെന്ന റിപ്പോർട്ടുകളുണ്ട്. അദ്ദേഹം ലണ്ടനിലാണെന്ന് റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രിക്ക് എവിടെ വേണമെങ്കിലും യാത്ര ചെയ്യാൻ എല്ലാ അവകാശവുമുണ്ട്. ജമ്മു കശ്മീർ ജനത അദ്ദേഹത്തെ തിരഞ്ഞെടുത്തത് ജനങ്ങൾക്ക് വേണ്ട കാര്യങ്ങൾ ചെയ്യാനല്ലേ? എന്നാൽ ഒമർ അബ്ദുള്ള ഒരു മാരത്തൺ ഓട്ടക്കാരനാണ്. അദ്ദേഹം തൻ്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്.", അജയ് ജസ്രോതിയ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

അതേസമയം, ബിജെപിയുടെ പോസ്റ്റർ പ്രചാരണത്തെ നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫറൂഖ് അബ്ദുള്ള പരിഹസിച്ചു. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നതല്ലാതെ ജമ്മു കശ്മീരിൽ ബിജെപിക്ക് മറ്റൊന്നും ചെയ്യാനില്ലെന്നു തോന്നുന്നു എന്നാണ് ഫറൂഖ് അബ്ദുള്ളയുടെ പ്രതികരണം.

SCROLL FOR NEXT