ഉമർ മുഹമ്മദ് Source: X
NATIONAL

ഡൽഹി സ്ഫോടനം: ഒരാൾ കൂടി അറസ്റ്റിൽ

ഉമർ നബിയുടെ സഹായി ഡോ. അമീർ റഷീദ് അലിയെ ആണ് എൻഐഎ പിടികൂടിയത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഉമർ നബിയുടെ സഹായി ഡോ. അമീർ റഷീദ് അലിയെ ആണ് എൻഐഎ പിടികൂടിയത്.

സ്ഫോടനത്തിച്ച് ഉപയോഗിച്ച കാർ വാങ്ങിയത് ഇയാളുടെ പേരിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഡൽഹിയിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്. ജമ്മുകശ്‌മീർ സ്വദേശിയാണ് പിടിയിലായ അമീർ.

ഡൽഹി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 ഓടിച്ചിരുന്നത് ഡോ. ഉമർ മുഹമ്മദായിരുന്നു. ഫരീദാബാദിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഡോക്ടർമാരായ മുസമ്മിൽ ,അദീൽ റാത്തർ ,ഷഹീൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതതിന് പിന്നാലെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 13ഓളം പേർ മരിക്കുകയും ഇരുപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പിന്നാലെ ഡോ. ഉമർ മുഹമ്മദിൻ്റെ പുൽവാമയിലെ വീട് സുരക്ഷാ സേന തകർത്തിരുന്നു.

SCROLL FOR NEXT