അയോധ്യയില്‍ ഇന്ന് ലക്ഷം തിരിതെളിയും. ദീപാവലിയോടനുബന്ധിച്ചുള്ള ദീപോത്സവമാണ് ഇന്ന് നടക്കുക.
26 ലക്ഷത്തിലധികം ദീപങ്ങളാണ് ഇന്ന് തെളിയികുക. രാം കി പൈഡിയിലും 56 ഘാട്ടുകളിലുമായി 26,11,101 ദീപങ്ങളാണ് ഇന്ന് പ്രകാശിപ്പിക്കുക.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ദീപോത്സവ് നടത്തുന്നത്.
കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് ഈ വര്‍ഷം തിരുത്താന്‍ ലക്ഷ്യമിട്ടാണ് ദീപോത്സവ് സംഘടിപ്പിക്കുന്നത്.
പതിനായിരത്തിലധികം പേരാണ് ഇതില്‍ പങ്കെടുക്കു. വൈകുന്നേരത്തോടെയാണ് ദീപങ്ങള്‍ തെളിയിക്കുക. തയ്യാറെടുപ്പുകള്‍ നേരത്തേ മുതല്‍ തുടങ്ങിയിരുന്നു.
ഗിന്നസ് ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടു നടത്തുന്ന ദീപോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് അകത്തേക്ക് പ്രവേശിക്കേണ്ടത്.
പ്രത്യേക മേഖലകാളാക്കി തിരിച്ചാണ് ദീപോത്സവം നടക്കുക. ദീപങ്ങള്‍ തെളിയിക്കുന്നതിനും മേല്‍നോട്ടം നിര്‍വഹിക്കുന്നതിനുമായി പ്രത്യേകം വളണ്ടിയര്‍മാരുണ്ടാകും.
രാം കി പൈഡിയില്‍ ഒരുക്കിയ 32 അടി ഉയരമുള്ള പുഷ്പക വിമാനമാണ് മറ്റൊരു സവിശേഷത. വിദ്യാര്‍ഥികളും അധ്യാപകരുമടക്കം 33,000 വളണ്ടിയര്‍മാരാണ് സ്ഥലത്തുണ്ടാകുക.
ജനക്കൂട്ടത്തെ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായി എഐ ക്യാമറകളും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 1,151 പേര്‍ ഒരുമിച്ച് 'സരയു ആരതി' നടത്തി, ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയിരുന്നു.
ഇത്തവണ ഇരട്ടി വലിപ്പത്തിലാണ്പരിപാടി നടക്കുന്നത്. ഈ ദീപോത്സവത്തില്‍, ഏകദേശം 2,100 പുരോഹിതന്മാര്‍ സരയു തീരത്ത് 'ആരതി' നടത്തും.
ഒക്ടോബര്‍ 19 വൈകുന്നേരം 5 മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക.