Source: X/ NDTV
NATIONAL

"ഫോൺ വാങ്ങുന്നതിനെ ചൊല്ലി തർക്കം"; ഗുജറാത്തിൽ 22കാരി ജീവനൊടുക്കി

യുവതിയുടെ മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

ഗുജറാത്ത്: മൊബൈൽ ഫോൺ വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ 22കാരി ജീവനൊടുക്കി. നേപ്പാള്‍ സ്വദേശിയായ ഊര്‍മ്മിള ഖാനന്‍ റിജനനാണ് മരിച്ചത്. ഭര്‍ത്താവും കുട്ടിയുമൊത്ത് മൊദാസയിലാണ് ഇവർ താമസിച്ചിരുന്നത്. പ്രദേശത്ത് ഒരു ചെറിയ ചൈനീസ് ഭക്ഷണക്കട നടത്തിയാണ് ദൈനംദിന ചെലവുകൾ നടത്തിയിരുന്നത്.

ഫോൺ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഭർത്താവുമായി നിരന്തരം വഴക്കിട്ടിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഫോൺ വാങ്ങാൻ കഴിയില്ലെന്ന് ഭർത്താവ് പറഞ്ഞതോടെ ഇവർക്കിടയിലെ തർക്കം രൂക്ഷമായി.

തർക്കത്തെത്തുടർന്നുണ്ടായ പ്രകോപനത്തിൽ യുവതിയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ നാട്ടുകാരാണ് അധികൃതരെ വിവരമറിയിച്ചത്. യുവതിയുടെ മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT