Piyush Goyal for boasting of longer work hours as India’s strength
NATIONAL
ഇന്ത്യക്കാര്‍ക്ക് എന്താ അഞ്ച് മണിയില്ലെ?
അതാണ് ഞാൻ നിങ്ങളുടെ ബിസിനസിന് മുന്നിൽ വെക്കുന്ന ഏറ്റവും വലിയ ഓഫർ. യൂറോപ്പിലെ വൻകിട കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിക്കാൻ പോയ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞ ഈ ഒരൊറ്റ വാക്കുകളാണ് ഇപ്പോൾ ഇന്ത്യയിലെ ലക്ഷക്കണക്കിന് തൊഴിലാളികളെയും യുവാക്കളെയും ഒരേപോലെ പ്രകോപിപ്പിച്ചിരിക്കുന്നത്!
സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് കൃത്യമായ ജോലി സമയമോ, വാരാന്ത്യത്തിൽ വിശ്രമമോ ഇല്ല എന്നതിനെയാണോ ഒരു കേന്ദ്രമന്ത്രി വിദേശ നിക്ഷേപകരുടെ മുന്നിൽ 'നമ്മുടെ ശക്തി'യായി അവതരിപ്പിക്കേണ്ടത്. പണ്ട് ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തി ആഴ്ചയിൽ 70 മണിക്കൂർ പണിയെടുക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം ഏയറിലായത് നാം കണ്ടതാണ്. പിന്നാലെ എൽ ആൻഡ് ടി തലവൻ 90 മണിക്കൂർ പണിയെടുക്കാൻ പറഞ്ഞു. ഇപ്പോൾ സാക്ഷാൽ കേന്ദ്രമന്ത്രി തന്നെ പറയുന്നു ഇന്ത്യക്കാർക്ക് 5 മണിയും വീക്കെൻഡുമില്ലെന്ന്. എന്തുകൊണ്ടാണ് പീയൂഷ് ഗോയലിന്റെ ഈ പ്രസംഗം ഇത്രയേറെ വിവാദമായത്? ഐടി യൂണിയനുകളും പ്രതിപക്ഷവും ഇതിനെതിരെ ആഞ്ഞടിക്കാൻ കാരണമെന്ത്? വ്യക്തമായി പരിശോധിക്കാം.