പ്രധാനമന്ത്രി നരേന്ദ്ര മോദി Source: Files
NATIONAL

"പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം ആശങ്കാജനകം"; ഇന്ത്യ നിലകൊള്ളുന്നത് ലോക സമാധാനത്തിന് വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബ്രിട്ടീഷ് പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം...

Author : ന്യൂസ് ഡെസ്ക്

ഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നിലകൊള്ളുന്നത് ലോകസമാധാനത്തിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. സംഘർഷസമയങ്ങളിലെ സമാധാനപരമായ സമീപനമെന്ന രാജ്യത്തിൻ്റെ ദീർഘകാല നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. സംഘർഷ മേഖലകളിലെ സ്ഥിതിഗതികൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കുന്നതിനായി രാജ്യങ്ങളുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.

പശ്ചിമേഷ്യയിലെ സംഘർഷത്തിന് പിന്നാലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ചേർന്നിരുന്നു. യോഗത്തിന് ശേഷം, മിഡിൽ ഈസ്റ്റിലെ വർധിച്ചുവരുന്ന സംഘർഷങ്ങളെ കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി മോദി ടെലിഫോണിൽ സംസാരിച്ചിരുന്നു. തുടര്‍ന്നു കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളില്‍ ഇന്ത്യയുടെ ആശങ്ക രേഖപ്പെടുത്തിയതായി പ്രധാനമന്ത്രി എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.

യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതായും മോദി എക്‌സ്‌ പോസ്റ്റില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചിരുന്നു. യുഎഇക്കു നേരെയുണ്ടായ ആക്രമണങ്ങളെ അപലപിക്കുന്നതായും സമാധാനം പുനഃസ്ഥാപിക്കണമെന്നും മോദി വ്യക്തമാക്കി.

SCROLL FOR NEXT