പാതിരാത്രിയിൽ വീണ്ടും പ്രധാനമന്ത്രിയുടെ വീഡിയോ 
NATIONAL

"ജന്തർ മന്തറിൽ വിദ്യാർഥികൾ ഉയർത്തിയ അധിക്ഷേപ വാക്കുകൾക്ക് മാപ്പ് നൽകുന്നു"; പാതിരാത്രിയിൽ വീണ്ടും പ്രധാനമന്ത്രിയുടെ വീഡിയോ

പരിഷ്കൃത സമൂഹത്തിലും സ്ഥാനമില്ലാത്ത ഭാഷയാണ് ചെറുപ്പക്കാർ ഉപയോഗിച്ചതെന്ന് മോദി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: പാതിരാത്രിയിൽ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ. ജന്തർ മന്തറിൽ ഉയർന്ന അധിക്ഷേപ മുദ്രാവാക്യങ്ങളിൽ വിദ്യാർഥികൾക്ക് മാപ്പ് നൽകുന്നു. യുവാക്കൾക്ക് തെറ്റ് പറ്റുമെന്ന് മനസിലാക്കുന്നു.

രാജ്യത്തിനായി ഒരുമിച്ച് മുന്നേറാമെന്നും നരേന്ദ്ര മോദി പറഞ്ഞു. തെറ്റുകളിൽ നിന്ന് പഠിക്കാം. ദുരുപയോഗം ഒരിക്കലും ഒന്നിനും പരിഹാരമല്ല എന്നും, വഴിതെറ്റിപ്പോയവരെ ശിക്ഷിക്കുന്നതിനുപകരം വഴികാട്ടാൻ സമൂഹത്തെ പ്രേരിപ്പിച്ചുവെന്നും മോദി പറഞ്ഞു.

ജന്തർ മന്തറിൽ സംഭവിച്ചത് എന്താണെന്ന് രാജ്യവും ലോകവും കണ്ടതാണ്. ഒരു പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ലാത്ത ഭാഷയാണ് ചില വഴിതെറ്റിയ ചെറുപ്പക്കാർ ഉപയോഗിച്ചത്. എന്നെയും അപമാനിച്ചു, എൻ്റെ മരിച്ച പോയ അമ്മയെയും പോലും അപമാനിച്ചുവെന്നും മോദി പറഞ്ഞു. ഈ പരാമർശത്തിന് പ്രതികാരത്തിനില്ല, അവർ അവരുടെ തെറ്റുകൾ മനസിലാക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.

SCROLL FOR NEXT