Source: News Malayalam 24x7
NATIONAL

ഹരിയാനയിൽ ഭീമൻ യന്ത്ര ഊഞ്ഞാല്‍ തകർന്നുവീണ് അപകടം; പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ഫരീദാബാദിലെ സൂരജ്‍കുണ്ഡ് മേളയ്ക്കിടെയായിരുന്നു അപകടം...

Author : ന്യൂസ് ഡെസ്ക്

ചണ്ഡീഗഢ്: ഹരിയാനയിൽ ഭീമൻ യന്ത്ര ഊഞ്ഞാൽ തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഒരു കുട്ടിയടക്കം നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഫരീദാബാദിലെ സൂരജ്‍കുണ്ഡ് മേളയ്ക്കിടെയായിരുന്നു അപകടം. രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക മേളകളിൽ ഒന്നാണ് സൂരജ്കുണ്ഡ് മേള.

വൈകീട്ട് 6.15ഓടെയാണ് അപകടം സംഭവിച്ചത്. യന്ത്ര ഊഞ്ഞാൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ പെട്ടന്ന് തകർന്നുവീഴുകയായിരുന്നു എന്ന് ഫരീദാബാദ് ഡെപ്യൂട്ടി കമ്മീഷണർ ആയുഷ് സിൻഹ സംഭവത്തെക്കുറിച്ച് പറഞ്ഞു. നിരവധി പേർ ആ സമയം യന്ത്ര ഊഞ്ഞാലിൽ ഉണ്ടായിരുന്നു. അപകടത്തിൽ പെട്ട ആളുകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആയുഷ് സിൻഹ പറഞ്ഞു. അപകടത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി അനുശോചനം രേഖപ്പെടുത്തി.

SCROLL FOR NEXT