കൊല്ലപ്പെട്ട സ്പെഷ്യൽ എസ്ഐ ഷൺമുഖ സുന്ദരം Source: X/ @ShrinJournalist
NATIONAL

അച്ഛനും മകനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തി; തിരുപ്പൂരില്‍ എംഎല്‍എയുടെ തോട്ടത്തില്‍ വെച്ച് പൊലീസുകാരനെ വെട്ടിക്കൊന്നു

എഐഎഡിഎംകെ എംഎൽഎ മഹേന്ദ്രന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ വെച്ചാണ് സംഭവം

Author : ന്യൂസ് ഡെസ്ക്

തമിഴ്നാട്: തിരുപ്പൂർ ഉദുമൽപേട്ടിനടുത്ത് പൊലീസുകാരനെ വെട്ടിക്കൊന്നു. ഗുഡിമംഗലം പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ എസ്‌ഐ ഷണ്മുഖ സുന്ദരം ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എംഎൽഎയുടെ തോട്ടത്തിൽ വെച്ചായിരുന്നു കൃത്യം.

എഐഎഡിഎംകെ എംഎൽഎ മഹേന്ദ്രന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ വെച്ചാണ് സംഭവം. കൺട്രോൾ റൂമിൽ കോൾ ലഭിച്ചതിന് പിന്നാലെയാണ് സ്പെഷ്യൽ എസ്ഐ ഷണ്മുഖ സുന്ദരം സ്ഥലത്തെത്തിയത്. ആരോ തൻ്റെ മകനെ കൊല്ലാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞായിരുന്നു പൊലീസ് സ്റ്റേഷനിലേക്കെത്തിയ കോൾ.

കോൾ ലഭിച്ചതിന് പിന്നാലെ ഷണ്മുഖ സുന്ദരം സ്ഥലത്തെത്തി. എന്നാൽ സംഘർഷം മൂർച്ഛിച്ചതോടെ അച്ഛനും മകനും ഷൺമുഖത്തിന് നേരെ തിരിഞ്ഞു. പിന്നാലെ ഷൺമുഖത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഷൺമുഖ സുന്ദരം കൊല്ലപ്പെട്ടു.

SCROLL FOR NEXT