Source: News Malayalam 24x7
NATIONAL

പിഎം സൂര്യ ഘർ പദ്ധതിയിൽ ദേശീയതലത്തിൽ മികവ് തെളിയിച്ച് പവർജീൻ സോളാർ; ദക്ഷിണേന്ത്യയിൽ റണ്ണർ-അപ്പ് അംഗീകാരം

കമ്പനിയെ പ്രതിനിധീകരിച്ച് ചെയർമാൻ ഡോ. എസ്.വി. ജയകൃഷ്ണൻ, മാനേജിംഗ് ഡയറക്ടർ ശങ്കർ ജയകൃഷ്ണൻ എന്നിവർ ചേർന്നാണ് മെമെന്റോ സ്വീകരിച്ചത്...

Author : ന്യൂസ് ഡെസ്ക്

ഡൽഹി: കേരള ആസ്ഥാനമായി പ്രവർത്തിക്കുന്ന പവർജീൻ സോളാർ പ്രൈവറ്റ് ലിമറ്റഡിന് കേന്ദ്ര നവീന-പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ (എംഎൻആർഇ) ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പിഎം സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന പദ്ധതിയുടെ ഭാഗമായി, ദക്ഷിണേന്ത്യയിലെ മികച്ച പ്രകടനം കാഴ്ചവച്ച വെൻഡർമാരിൽ റണ്ണർ-അപ്പ് അംഗീകാരം ലഭിച്ചു.

ന്യൂ ഡൽഹിയിലെ അടൽ അക്ഷയ ഊർജ ഭവനിൽ നടന്ന പിഎം സൂര്യ ഘർ അവാർഡ്സ് സെറിമണി 2026ൽ കേന്ദ്ര നവീന-പുനരുപയോഗ ഊർജ വകുപ്പ് കാബിനറ്റ് മന്ത്രി പ്രഹ്ലാദ് ജോഷിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കമ്പനിയെ പ്രതിനിധീകരിച്ച് ചെയർമാൻ ഡോ. എസ്.വി. ജയകൃഷ്ണൻ, മാനേജിംഗ് ഡയറക്ടർ ശങ്കർ ജയകൃഷ്ണൻ എന്നിവർ ചേർന്നാണ് മെമെന്റോ സ്വീകരിച്ചത്.

രാജ്യത്തുടനീളം പിഎം സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന പദ്ധതിയുടെ വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും, മേൽക്കൂര സൗരോർജ പദ്ധതികളുടെ നടപ്പാക്കലിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത സ്ഥാപനങ്ങൾക്കാണ് ഈ ദേശീയതല അംഗീകാരം നൽകിയത്. 2026 മെയ് മാസത്തിൽ സംഘടിപ്പിച്ച “മന്ത് ഓഫ് സോളാർ” ക്യാംപെയ്നിന്റെ ഭാഗമായി രാജ്യത്തെ മുൻനിര വെൻഡർമാരെ ആദരിക്കുന്നതിനായാണ് അവാർഡ് ചടങ്ങ് സംഘടിപ്പിച്ചത്.

പിഎം സൂര്യ ഘർ പദ്ധതിക്ക് കീഴിൽ രാജ്യത്തെ മുൻനിര റൂഫ്‌ടോപ്പ് സോളാർ ഇൻസ്റ്റലേഷൻ സ്ഥാപനങ്ങളിലൊന്നായി വളർന്ന പവർജീൻ സോളാറിന്റെ പ്രവർത്തന മികവും, ഉപഭോക്തൃ വിശ്വാസവും, ദേശീയതലത്തിലുള്ള സംഭാവനയും പരിഗണിച്ചാണ് ഈ അംഗീകാരം ലഭിച്ചത്.

ഈ നേട്ടം സ്ഥാപനത്തിന്റെ നേതൃത്വത്തിന്റെയും ജീവനക്കാരുടെയും മാത്രമല്ല, വർഷങ്ങളായി പവർജീനിനെ വിശ്വസിച്ച് പിന്തുണച്ച ഉപഭോക്താക്കൾ, ഡീലർമാർ, ചാനൽ പങ്കാളികൾ, സാങ്കേതിക വിദഗ്ധർ, ഫാബ്രിക്കേറ്റർമാർ, ഇലക്ട്രീഷ്യൻമാർ, ഓഫീസ് ജീവനക്കാർ എന്നിവരുടെയെല്ലാം കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് കമ്പനി അധികൃതർ അറിയിച്ചു. സൗരോർജ മേഖലയിലെ വിശ്വസ്തവും ഗുണമേന്മയുള്ളതുമായ സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിനും, രാജ്യത്തിന്റെ ശുദ്ധ ഊർജ ലക്ഷ്യങ്ങൾക്ക് കൂടുതൽ സംഭാവന നൽകുന്നതിനും പവർജീൻ സോളാർ തുടർന്നും പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി അറിയിച്ചു.

SCROLL FOR NEXT