യുംനം ഖേംചന്ദ് സിങ്ങും എംഎൽഎമാരും ഗവർണറെ കാണുന്നു. 
NATIONAL

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; പുതിയ മുഖ്യമന്ത്രി ഇന്ന് ചുമതലയേൽക്കും

യുംനം ഖേംചന്ദ് സിങ് ഇന്ന് മുഖ്യമന്ത്രിയായി ചുമതലയേൽക്കും എന്നാണ് വിവരം.

Author : ന്യൂസ് ഡെസ്ക്

ഇംഫാൽ: മണിപ്പൂരിൽ ഒരു വർഷത്തോളം നീണ്ടുനിന്ന രാഷ്ട്രപതി ഭരണം പിൻവലിച്ചു. കേന്ദ്ര സർക്കാരാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. യുംനം ഖേംചന്ദ് സിങ് ഇന്ന് മുഖ്യമന്ത്രിയായി ചുമതലയേൽക്കും എന്നാണ് വിവരം.

ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയുടെ ഭാഗമായ എംഎൽഎമാരാണ് പുതിയ മുഖ്യമന്ത്രിക്ക് പിന്തുണ നൽകുക. എംഎൽഎമാരും നിയുക്ത മുഖ്യമന്ത്രിയും ചേർന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള സന്നദ്ധതയറിയിച്ചു. ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഉണ്ടാകുമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

2025 ഫെബ്രുവരിയിൽ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ച് ഒഴിഞ്ഞ പശ്ചാത്തലത്തിൽ മണിപ്പൂർ മന്ത്രിസഭ നിശ്ചലമായ അവസ്ഥയിലായിരുന്നു. എന്നാൽ മന്ത്രിസഭ ഇതുവരെയും പിരിച്ചുവിട്ടിരുന്നില്ല.

SCROLL FOR NEXT