പൈലറ്റിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി 
NATIONAL

ആക്രമണത്തിനിടെ തനിക്ക് ധൈര്യം നൽകിയത് എന്താണെന്ന് മോദിയോട് വിശദീകരിച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ; പൈലറ്റിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രധാനമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഫ്ളൈ ദുബായ് വിമാനത്തിലെ വൻ ദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി പൈലറ്റുമായി നേരിട്ട് ഫോണിൽ സംസാരിച്ചത്.

ഫോൺ കോളിനിടെ ക്യാപ്റ്റൻ സ്മിത് മച്ചാർ തൻ്റെ അനുഭവങ്ങൾ പ്രധാനമന്ത്രിയുമായി പങ്കുവച്ചു. ആ സമയത്ത് തനിക്ക് ധൈര്യം നൽകിയ ഘടകങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ക്യാപ്റ്റൻ സ്മിത് മച്ചാറിൻ്റെ ധീരതയിൽ രാജ്യം അഭിമാനിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ പൈലറ്റിൻ്റെ ഭാര്യയെയും മാതാപിതാക്കളെയും മോദി ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു.

മറ്റൊരു സെപ്റ്റംബർ 11 മോഡൽ ഭീകരാക്രമണത്തിന് സമാനമായ വൻ ദുരന്തമാണ് ഇതിലൂടെ ഒഴിവായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ച സഹ-പൈലറ്റിനെ കീഴടങ്ങുന്നതിനിടെ ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത് മച്ചാർ സാഹസികമായി പ്രതിരോധിക്കുകയായിരുന്നു. പൈലറ്റിൻ്റെ സമയോചിതമായ ഇടപെടൽ മൂലം 174 യാത്രക്കാരുടെ ജീവനാണ് രക്ഷപ്പെട്ടത്.

SCROLL FOR NEXT