NATIONAL

നാല് മിനിറ്റിൽ 52 തവണ സോറി പറഞ്ഞിട്ടും പ്രിൻസിപ്പാൾ അവ​ഗണിച്ചു; സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി എട്ടാം ക്ലാസുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു

രത്‌ലാമിലെ ഡോംഗ്രെ നഗറിലുള്ള സ്വകാര്യ സ്കൂൾ വിദ്യാർഥിയാണ് വെള്ളിയാഴ്ച ജീവനൊടുക്കാൻ ശ്രമിച്ചത്

Author : ന്യൂസ് ഡെസ്ക്

ഭോപ്പാൽ: മധ്യപ്രദേശിൽ എട്ടാം ക്ലാസുകാരൻ സ്‌കൂൾ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രത്‌ലാമിലെ ഡോംഗ്രെ നഗറിലുള്ള സ്വകാര്യ സ്കൂൾ വിദ്യാർഥിയാണ് വെള്ളിയാഴ്ച ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിദ്യാർഥി സ്കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരികയും വീഡിയോ റെക്കോർ ചെയ്യുകയും ചെയ്തതിനെ തുടർന്ന് സ്കൂൾ അധികൃതർ നടപടി എടുത്തിരുന്നു. ഇതിൽ കുട്ടി ക്ഷമാപണം നടത്തിയത് പ്രിൻസിപ്പാൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് കുട്ടി കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

വ്യാഴാഴ്ചയാണ് വിദ്യാർഥി സ്കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവന്നത്. ക്ലാസ് മുറിയിൽ വച്ച് വീഡിയോ റെക്കോർഡ് ചെയ്യുകയും പിന്നീട് അത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു. വീഡിയോ കണ്ടതോടെയാണ് അധികൃതർ കുട്ടിക്കെതിരെ നടപടി എടുത്തത്. സ്കൂൾ നിയമങ്ങൾ ലംഘിച്ചതായി അറിയിച്ച് മാതാപിതാക്കളെയും അധികൃതർ വിവരമറിയിച്ചിരുന്നു. തുടർന്ന് തന്റെ തെറ്റിന് മാപ്പുപറയാനായി പ്രിൻസിപ്പാളിൻ്റെ റൂമിലെത്തി. നാലുമിനിറ്റോളം കുട്ടി പ്രിൻസിപ്പാളിൻ്റെ റൂമിൽ കുട്ടി ചെലവഴിച്ചത്. 52 തവണ ക്ഷമാപണം നടത്തിയെന്നും എന്നാൽ ഇത് അവ​ഗണിച്ച പ്രിൻസിപ്പാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് എൻഡിടിവി നൽകിയ വാർത്തയിൽ പറയുന്നത്.

കുട്ടിയെ സ്കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്യുമെന്നും ദേശീയ തലത്തിൽ സ്കേറ്റിങ്ങിന് ലഭിച്ച മെഡലുകൾ എടുത്തുകളയുമെന്നും പ്രിൻസിപ്പാൾ പറഞ്ഞുവെന്നാണ് റിപ്പോർട്ട്. പിന്നാലെ പ്രിൻസിപ്പാളിൻ്റെ ഓഫീസിൽ നിന്ന് കുട്ടി പുറത്തേക്ക് ഓടിയ കുട്ടി മൂന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോ​ഗ്യനില ത‍ൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

SCROLL FOR NEXT