ഗ്യാനേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി Source; X
NATIONAL

ഗ്യാനേഷ് കുമാർ ബിജെപി അംഗത്വം എടുത്തിട്ടുണ്ടെങ്കിൽ തുറന്ന് പറയണമെന്ന് രാഹുൽ ഗാന്ധി; വോട്ട് ചോരിയിൽ നിലപാട് കടുപ്പിച്ച് ഇന്ത്യാ സഖ്യം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്ത സാഹചര്യത്തിലാണ് ഇന്ത്യ സഖ്യം ഇംപീച്ച്മെൻ്റ് നീക്കം തുടങ്ങിയത്.

Author : ന്യൂസ് ഡെസ്ക്

മുഖ്യതെരത്തെടുപ്പ് ഓഫീസർ ഗ്യാനേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാർ ബിജെപി അംഗത്വം എടുത്തിട്ടുണ്ടെങ്കിൽ തുറന്ന് പറയണം. കമ്മിഷൻ സ്വന്തം ജോലി സത്യസന്ധമായി ചെയ്തില്ലെങ്കിൽ നിയമ നടപടി ഉറപ്പാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതേ സമയം വോട്ടുകൊള്ള ആരോപണത്തിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീണർക്കെതിരെ ഇംപീച്ച്മെൻ്റ് നീക്കവുമായി ഇന്ത്യ സഖ്യം മുന്നോട്ട് പോകുകയാണ്.

ഇന്നലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്ത സാഹചര്യത്തിലാണ് ഇന്ത്യ സഖ്യം ഇംപീച്ച്മെൻ്റ് നീക്കം തുടങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയാ നിലപാട് കടുപ്പിക്കുന്നതിൻ്റെ ഭാഗമായാണ് തീരുമാനം. അതേസമയം, രാഹുൽ ഗാന്ധിയുടെ വോട്ടവകാശ യാത്ര രണ്ടാം ദിനം പര്യടനം തുടരുകയാണ്.

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് സമർപ്പിക്കുമെന്നും അതിനുള്ള നടപടിക്രമങ്ങൾ ഉടൻ തയ്യാറാക്കുമെന്നും പ്രതിപക്ഷത്തെ ഒരു മുതിർന്ന നേതാവ് അറിയിച്ചതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിഷ്പക്ഷമായല്ല പ്രവർത്തിക്കുന്നത് എന്ന ആരോപണമാണ് പ്രധാനമായും പ്രതിപക്ഷം ഗ്യാനേഷ് കുമാറിനെതിരെ ഉന്നയിക്കുന്നത്.

രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് കഴിഞ്ഞ ദിവസം വിശദീകരണം എന്ന നിലയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനം നടത്തിയിരുന്നു. എന്നാൽ കൃത്യമായ മറുപടി നൽകാൻ തയ്യാറാകാതെ പ്രതിപക്ഷത്തിനെയും രാഹുൽ ഗാന്ധിയെയും വിമർശിക്കുകയാണ് ഗ്യാനേഷ് കുമാർ ചെയ്തതത്.

SCROLL FOR NEXT