NATIONAL

മീൻ പിടിക്കാൻ ഇറങ്ങി രാഹുൽ ഗാന്ധി; ഒപ്പം കനയ്യ കുമാറും മുകേഷ് സാഹ്നിയും

ബെഗുസാരയിലെ മത്സ്യത്തൊഴിലാളികൾ ഒപ്പമാണ് രാഹുൽ ഗാന്ധി മീൻ പിടിക്കാൻ ഇറങ്ങിയത്.

Author : ന്യൂസ് ഡെസ്ക്

പാട്‌ന: ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മീൻ പിടിക്കാൻ ഇറങ്ങി രാഹുൽ ഗാന്ധി. ബെഗുസാരയിലെ മത്സ്യത്തൊഴിലാളികൾ ഒപ്പമാണ് രാഹുൽ ഗാന്ധി മീൻ പിടിക്കാൻ ഇറങ്ങിയത്. ഉപമുഖ്യമന്ത്രി സ്ഥാനാർഥി മുകേഷ് സാഹ്നിയും കനയ്യ കുമാറും രാഹുലിനൊപ്പം പുഴയിലിറങ്ങി. സംഭവത്തിൻ്റെ വിഡിയോ കോൺഗ്രസ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

മുകേഷ് സാഹ്നിക്കൊപ്പമാണ് രാഹുൽ ഗാന്നധി വഞ്ചിയിൽ കയറിയത്. മീൻ പിടിക്കുന്നവരെ കണ്ടപ്പോൾ വഞ്ചിയിൽ നിന്നും പുഴയിലേക്ക് എടുത്ത് ചാടുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. രാഹുലിനെ കണ്ടതോടെ മീൻ പിടിച്ചുകൊണ്ടിരിക്കുന്നവർ അടുത്തേക്ക് വരികയും വാരിപ്പുണരുകയും ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.

SCROLL FOR NEXT