ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോർജ് Source: News Malayalam 24x7
NATIONAL

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് വീണ്ടും കേസ്; മലയാളി പാസ്റ്റര്‍ക്കെതിരെ കേസെടുത്തത് രാജസ്ഥാന്‍ പൊലീസ്

ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോർജിനെതിരെ രാജസ്ഥാൻ പൊലീസ് ആണ് കേസ് എടുത്തത്.

Author : ന്യൂസ് ഡെസ്ക്

നിർബന്ധിത മതപരിവർത്തനം ആരോപിച്ച് വീണ്ടും മലയാളി പാസ്റ്റർക്കെതിരെ കേസ്. ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോർജിനെതിരെ രാജസ്ഥാൻ പൊലീസ് ആണ് കേസ് എടുത്തത്. മതസ്പർദ്ധ വളർത്തുക, മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷ പ്രചരണം എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. 21 വർഷമായി രാജസ്ഥാനിലെ ദൗസയിൽ പാസ്റ്റർ ആയി സേവനം അനുഷ്ടിക്കുകയാണ് തോമസ് ജോർജ്.

പ്രാർഥനയ്ക്കിടെ പള്ളി പൊളിക്കാൻ ബജ്റഗ്ദൾ - ആർഎസ്എസ് പ്രവർത്തകൾ ജെസിബിയുമായി എത്തി എന്ന് പാസ്റ്റർ തോമസ് ജോർജ് പറയുന്നു. രണ്ട് തവണ പ്രാർഥനയ്ക്കിടെ പള്ളിക്ക് നേരെ ആക്രമണം നടന്നു. ഭീതിയോടെയാണ് കഴിയുന്നത് എന്നും തോമസ് ജോർജ് പ്രതികരിച്ചു.

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ മതപരിവർത്തനം മനുഷ്യക്കടത്തുമാരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്നതിനിടെയാണ് മറ്റൊരു കേസ് കൂടി വരുന്നത്.

SCROLL FOR NEXT