പ്രകാശ് രാജ്, റാണ ദഗുബാട്ടി Source : Facebook
NATIONAL

വാതുവെപ്പ് ആപ്പുകളുടെ പ്രചരണം; പ്രകാശ് രാജ്, റാണ ദഗുബാട്ടി ഉള്‍പ്പെടെയുള്ള നാല് അഭിനേതാക്കള്‍ക്ക് ഇഡി സമന്‍സ്

നിയമവിരുദ്ധമായ ഓണ്‍ലൈന്‍ വാതുവെപ്പുമായി ബന്ധപ്പെട്ട കേസില്‍ ഇവര്‍ക്കെതിരെ ഇഡി അടുത്തിടെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Author : ന്യൂസ് ഡെസ്ക്

ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പുകള്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അഭിനേതാക്കളായ പ്രകാശ് രാജ്, റാണ ദഗുബാട്ടി, വിജയ് ദേവരകൊണ്ട, ലക്ഷ്മി മഞ്ചു എന്നിവര്‍ക്ക് സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി). നിയമവിരുദ്ധമായ ഓണ്‍ലൈന്‍ വാതുവെപ്പുമായി ബന്ധപ്പെട്ട കേസില്‍ ഇവര്‍ക്കെതിരെ ഇഡി അടുത്തിടെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ജൂലൈ 23ന് ഹൈദരാബാദിലെ സോണല്‍ ഓഫീസിലാണ് റാണ ദഗുബാട്ടി ഹാജരാകേണ്ടത്. പ്രകാശ് രാജ് ജൂലൈ 30നും വിജയ് ദേവരകൊണ്ട ഓഗസ്റ്റ് ആറിനും ലക്ഷ്മി മഞ്ചു ഓഗസ്റ്റ് 13നും ഹാജരാകണം. നിയമവിരുദ്ധമായി ഫണ്ട് ഉണ്ടാക്കുന്നതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണമുള്ള ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പുകളെ നാല് താരങ്ങളും പ്രമോട്ട് ചെയ്തുവെന്നാണ് ഇഡി പറയുന്നത്.

അഞ്ച് എഫ്‌ഐആറുകള്‍ പരിഗണിച്ചാണ് ഇഡി അഭിനേതാക്കള്‍ക്കും മറ്റ് നിരവധി സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

SCROLL FOR NEXT