ബെംഗളൂരു: വൃക്ഷ മാതാവ് എന്ന് അറിയപ്പെടുന്ന പ്രശസ്ത പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്ക (114)അന്തരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതയായിരുന്നുവെന്നും ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും കുടുംബാംഗങ്ങൾ അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. 1911 ജൂൺ 30 ന് തുമകുരു ജില്ലയിലെ ഗുബ്ബി താലൂക്കിലാണ് തിക്കമ്മ ജനിച്ചത്.
കർണാടകയിലെ ഗ്രാമങ്ങളെ ഹരിതാഭമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയതിന് പിന്നാലെയാണ് തിക്കമ്മ പ്രശസ്തയായത്. ബെംഗളൂരു സൗത്തിന്റെ ഭാഗമായ രാമനഗര ജില്ലയിലെ ഹുളിക്കലിനും കുഡൂരിനും ഇടയിലുള്ള 4.5 കിലോമീറ്റർ ദൂരത്തിൽ 385 ആൽമരങ്ങൾ നട്ടുപിടിപ്പിച്ചതിന് ശേഷമാണ് അവർക്ക് 'മരങ്ങളുടെ നിര' എന്നർഥം വരുന്ന 'സാലുമരദ' എന്ന പേര് ലഭിച്ചത്.
2019 ലെ പത്മശ്രീ, ഹംപി സർവകലാശാലയിൽ നിന്നുള്ള നഡോജ അവാർഡ് (2010), നാഷണൽ സിറ്റിസൺ അവാർഡ് (1995), ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് (1997) എന്നിവയുൾപ്പെടെ 12 പ്രധാന ബഹുമതികൾ തിക്കമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.