Source; Social Media
NATIONAL

ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവർ; ഹിന്ദുക്കൾ ചായ കുടിക്കരുതെന്ന് സാധ്വി ശ്രദ്ധ ഗോപാൽ

ചിലപ്പോൾ തലപൊട്ടിപ്പോകുന്നതുപോലെ തോന്നിയേക്കാം. ചായ കുടിക്കാതെ ജീവിക്കുന്ന സമൂഹങ്ങളുണ്ടെന്നും സാധ്വി ശ്രദ്ധ ഗോപാൽ

Author : ന്യൂസ് ഡെസ്ക്

ഒരിടവേളയ്ക്കു ശേഷം പശുവുമായി ബന്ധപ്പെട്ട വിചിത്ര പരാമർശം രാജ്യത്ത് വൈറലാകുകയാണ്. ചായ കുടിക്കുന്നവർക്കെതിരെ വിചിത്ര ആരോപണവുമായി സാധ്വി ശ്രദ്ധ ഗോപാലാണ് രംഗത്തു വന്നിരിക്കുന്നത്. ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവരാണ്. ഹിന്ദുക്കൾ ചായ കുടിക്കരുതെന്നും അങ്ങനെ ചെയ്താൽ അത് ഹൈന്ദവ സംസ്കാരത്തിനെതിരാണ് എന്നുമാണ് സാധ്വി ശ്രദ്ധ ഗോപാലിന്റെ പരാമർശം.

ചായ ഇല്ലാതിരുന്ന കാലത്ത് നമ്മുടെ മുൻഗാമികൾ ജാവിച്ചിരുന്നില്ലേയെന്നും ചായ കുടിക്കാത്തതുകൊണ്ട് അവ‍ർ മരിച്ചു പോയിട്ടില്ലല്ലോ? ചായ കുടിക്കുന്നവർ അതൊഴിവാക്കണം. ചിലപ്പോൾ തലപൊട്ടിപ്പോകുന്നതുപോലെ തോന്നിയേക്കാം. ചായ കുടിക്കാതെ ജീവിക്കുന്ന സമൂഹങ്ങളുണ്ടെന്നും സ്വാധി പറയുന്നു.

വ്യാസ് പീഠില്‍ നടത്തിയ പ്രസംഗത്തിലെ ഈ പ്രസ്താവനയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. രാജസ്ഥാൻ സ്വദേശിനിയാണ് സാധ്വി. സംസ്കാര-ധർമ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്ന ഇവ‍രുടെ പ്രസംഗങ്ങൾ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കാറുണ്ട്. സാധ്വിയുടെ പരാമർശത്തെ പരിഹസിച്ചും, വിമർശിച്ചും വിശദീകരിച്ചും നിരവധിപ്പേരാണ് പ്രതികരിച്ചിരിക്കുന്നത്.

SCROLL FOR NEXT