NATIONAL

എംടി സെറ്റെബെല്ലോ കപ്പലിലെ ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തിയ സംഭവം; ഒമാൻ സർക്കാരിന് നന്ദി അറിയിച്ച് ശശി തരൂർ എംപി

ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു തരൂരിൻ്റെ എക്സ് പോസ്റ്റ്

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഒമാൻ ഉൾക്കടലിൽ ആക്രമണത്തിനിരയായ എംടി സെറ്റെബെല്ലോ എന്ന വാണിജ്യ കപ്പലിൽ നിന്നും 21 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തിയ ഒമാൻ സർക്കാരിന് നന്ദി അറിയിച്ച് കോൺഗ്രസ് എംപി ശശി തരൂർ.ഒമാൻ്റെ സമയബന്ധിതമായ ഇടപെടൽ ഇന്ത്യയും ഒമാനും തമ്മിലുള്ള ദൃഢമായ സൗഹൃദത്തിൻ്റെ തെളിവാണെന്ന് തരൂർ പ്രസ്താവനയിൽ പറഞ്ഞു. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു തരൂരിൻ്റെ എക്സ് പോസ്റ്റ്.

24 ഇന്ത്യൻ ജീവനക്കാരുമായി പോയ കപ്പലിന് നേരെ കഴിഞ്ഞ ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള നാവിക ഉപരോധം ലംഘിച്ചുവെന്ന് ആരോപിച്ച് യുഎസ് സൈന്യം വെടിയുതിർത്തതായാണ് റിപ്പോർട്ട്. ആക്രണത്തിന് പിന്നിൽ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. എന്നാൽ ട്രംപിൻ്റെ ആരോപണം ഇറാൻ എംബസി നിഷേധിച്ചു.

SCROLL FOR NEXT