പ്രതീകാത്മക ചിത്രം  
NATIONAL

ലഖ്‌നൗവില്‍ ഹജ്ജ് തീര്‍ഥാടകരുമായി എത്തിയ വിമാനത്തില്‍ പുക; ഒഴിവായത് വന്‍ ദുരന്തം

250 ഓളം യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

Author : ന്യൂസ് ഡെസ്ക്

ലഖ്‌നൗ വിമാനത്താവളത്തില്‍ ഇറങ്ങിയ സൗദി അറേബ്യ എയര്‍ലൈന്‍സ് വിമാനത്തില്‍ പുക. ഹജ്ജ് തീര്‍ഥാടകരുമായി എത്തിയ വിമാനത്തിലാണ് പുക കണ്ടെത്തിയത്. 250 ഓളം യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

വിമാനത്തിന്റെ ടയറിലാണ് പുക ഉയര്‍ന്നത്. വന്‍ ദുരന്തമാണ് ഒഴിവായത്. സ്ഥലത്ത് അഞ്ചോളം ഫയര്‍ എഞ്ചിനുകള്‍ ഉണ്ട്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ശനിയാഴ്ച ജിദ്ദയില്‍ നിന്ന് 10.45ന് പുറപ്പെട്ട എസ് വി 3112 എന്ന വിമാനം ഞായറാഴ്ച 6.30നാണ് ലഖ്‌നൗ വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്തിന്റെ ഇടത് ടയറില്‍ നിന്നാണ് തീപ്പൊരിയും പുകയും ഉയര്‍ന്നതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

പുക ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ പൈലറ്റ് വിമാനം നിര്‍ത്തുകയും എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുയും ചെയ്തു. വീല്‍ അസംബ്ള്‍ ചെയ്തിടത്ത് ചൂട് കൂടിയതിനെ തുടര്‍ന്നുണ്ടായ ഹൈഡ്രോളിക് ലീക്ക് മൂലമാണ് പുക ഉയര്‍ന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

SCROLL FOR NEXT