യുപി പൊലീസ്  Source: X/ @dgpup
NATIONAL

പോസ്റ്റർ വിവാദത്തിന് പിന്നാലെ ബറേലിയും അതീവ ജാഗ്രതാ നിർദേശം; ഇൻ്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു

ദസറ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് സുരക്ഷ ശക്തമാക്കിയത്.

Author : ന്യൂസ് ഡെസ്ക്

ലഖ്‌നൗ: "ഐ ലവ് മുഹമ്മദ്, ഐ ലവ് മഹാദേവ്" എന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി ഗുജറാത്തില്‍ സംഘർഷം ഉണ്ടായതിനെ തുടർന്ന് ഉത്തർപ്രദേശിലും കനത്ത സുരക്ഷ പ്രഖ്യാപിച്ചു. ബറേലി ഡിവിഷനിലെ നാല് ജില്ലകളിലായി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദസറ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് സുരക്ഷ ശക്തമാക്കിയത്.

പൊലീസ്, ആർഎഎഫ്, ഉദ്യോഗസ്ഥരെ തെരുവുകളിൽ വിന്യസിക്കുകയും ഡ്രോണുകൾ നിരീക്ഷണം നടത്തുകയും ചെയ്തിട്ടുണ്ട്. ബറേലിയിൽ 48 മണിക്കൂർ ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

ഒക്ടോബർ 4 ന് ഉച്ചകഴിഞ്ഞ് 3 മണി വരെ ബറേലിയിലെ മൊബൈൽ ഇൻ്റർനെറ്റ്, ബ്രോഡ്‌ബാൻഡ്, എസ്എംഎസ് സേവനങ്ങൾ നിർത്തിവയ്ക്കുമെന്ന് ആഭ്യന്തര വകുപ്പിൻ്റെ അറിയിപ്പിൽ പറയുന്നാതയി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഫേസ്ബുക്ക്, യൂട്യൂബ്, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മെസേജിങ് സേവനങ്ങളും ദുരുപയോഗം ചെയ്ത് കിംവദന്തികൾ പ്രചരിപ്പിക്കാനും വർഗീയ സംഘർഷം സൃഷ്ടിക്കാനും സാധ്യതയുണ്ടെന്നാണ് ആഭ്യന്തര സെക്രട്ടറി ഗൗരവ് ദയാൽ ഉത്തരവിൽ പറയുന്നത്. സമാധാനവും പൊതു ക്രമവും നിലനിർത്തുന്നതിനാണ് ഈ നടപടി സ്വീകരിക്കുന്നത് എന്നും അദ്ദേഹം കൂട്ടച്ചേർത്തു.

കഴിഞ്ഞ ദിവസം ഗാന്ധി നഗറിൽ നവരാത്രി ഗര്‍ബ ആഘോഷത്തിനിടെ "ഐ ലവ് മുഹമ്മദ്, ഐ ലവ് മഹാദോവ്" എന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി സംഘർഷം ഉടലെടുത്തിരുന്നു. ഗ്രാമത്തിലുടനീളം സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും സ്റ്റാറ്റസ് ഇട്ട വ്യക്തിയുടെ കടയുടെ ഷട്ടര്‍ പ്രതിഷേധക്കാര്‍ തകര്‍ത്ത് അകത്ത് കയറി മുഴുവന്‍ സാധനങ്ങളും പുറത്തെടുത്ത് കത്തിച്ചു. നിരവധി കടകള്‍ക്ക് തീവെയ്ക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT