ഫൈസാബാദ്: അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ നീക്കം. അന്വേഷണം കേന്ദ്ര എജന്‍സിക്ക് വിടണമെന്ന ആവശ്യം ആര്‍എസ്എസില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെയാണ് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് വിടാന്‍ ഒരുങ്ങുന്നത്.
ഇതിനിടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ഡോളറും മറ്റ് വിദേശ കറന്‍സികളും കണ്ടെത്തിയത് എസ്ഐടിയെ ഞെട്ടിച്ചിട്ടുണ്ട്. രണ്ട് പ്രതികളുടെ അടുത്ത ബന്ധുക്കള്‍ നടത്തിയ വിദേശയാത്രയും എസ്ഐടി അന്വേഷിക്കുന്നു. ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാക്കുമെന്നാണ് സൂചന.
കേസില്‍ എസ്‌ഐടി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മാത്രമല്ല, കേസില്‍ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ ജൂലൈ 15 വരെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി സംഘം ക്ഷേത്രം വീണ്ടും സന്ദര്‍ശിക്കും.
കേസില്‍ അയോധ്യ പൊലീസ് ആകെ കണ്ടെടുത്തത് തട്ടിപ്പ് നടത്തിയ പണം മാത്രമാണ്. എട്ട് പേരാണ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ കേസില്‍ കൂടുതല്‍ പുരോഗതി ഉണ്ടാകുന്നതിനായി അന്വേഷണം വേണമെന്നാണ് ഉയരുന്ന ആവശ്യം. അതേസമയം സിബിഐ അന്വേഷണം സംബന്ധിച്ച വിഷയം സുപ്രീം കോടതിയില്‍ ഉണ്ടെങ്കിലും നിലവിലെ അന്വേഷണത്തില്‍ ഇടപെടേണ്ടതില്ലെന്നാണ് കോടതി തീരുമാനം.
ജൂണ്‍ 23നാണ് എസ്‌ഐടി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ അപ്പോഴും സംഘം അയോധ്യ സന്ദര്‍ശിച്ചിരുന്നില്ല. ജൂണ്‍ 25നാണ് പ്രാദേശിക പൊലീസ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതാപ്ഗഡ്, ഗോണ്ട, ബസ്തി പൊലീസ് ചേര്‍ന്ന് ഇതുവരെ നഷ്ടപ്പെട്ട 79.80 ലക്ഷം രൂപയാണ് റെയ്ഡുകളിലൂടെ കണ്ടെടുത്തത്.