അഖിലേന്ത്യാ ഭാരവാഹികളെ പ്രഖ്യാപിച്ച് SFI  Source: Facebook, Instagram
NATIONAL

ആദർശ് എം. സജിയും ശ്രീജൻ ഭട്ടാചാര്യയും നയിക്കും; അഖിലേന്ത്യാ ഭാരവാഹികളെ പ്രഖ്യാപിച്ച് SFI

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിനെ അഖിലേന്ത്യ ജോയിൻ്റ് സെക്രട്ടറിയായും,സംസ്ഥാന പ്രസിഡൻ്റ് എം. ശിവപ്രസാദിനെ അഖിലേന്ത്യ വൈസ് പ്രസിഡൻ്റായും തെരഞ്ഞെടുത്തു.

Author : ന്യൂസ് ഡെസ്ക്

പുതിയ അഖിലേന്ത്യാ ഭാരവാഹികളെ പ്രഖ്യാപിച്ച് എസ്എഫ്ഐ. സംഘടനയുടെ പ്രസിഡൻ്റായി ആദർശ് എം സജിയെയും, ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും സമ്മേളനം തെരഞ്ഞെടുത്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിനെ അഖിലേന്ത്യ ജോയിൻ്റ് സെക്രട്ടറിയായും,സംസ്ഥാന പ്രസിഡൻ്റ് എം. ശിവപ്രസാദിനെ അഖിലേന്ത്യ വൈസ് പ്രസിഡൻ്റായും തെരഞ്ഞെടുത്തു.

87 അംഗ ദേശീയ കമ്മിറ്റിക്കാണ് സമ്മേളനം അംഗാകാരം നൽകിയത്. കമ്മിറ്റിയിൽ എട്ട് ഒഴിവുകൾ ഉണ്ട്. ആദർശ് എം സജിയടക്കം കേരളത്തിൽ നിന്ന് 11 പേരെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്. ഐഷെ ഘോഷ് കേന്ദ്ര കമ്മിറ്റിയിൽ തുടരും. മൂന്ന് ടേം പൂർത്തിയാക്കിയ വി. പി. സാനുവും,രണ്ട് ടേം പൂർത്തിയാക്കിയ മയൂഖ് ബിശ്വാസും ഇ സമ്മേളനത്തോടെ അവരുടെ സ്ഥാനമൊഴിഞ്ഞു.

ആദർശ് എം. സജിയും ശ്രീജൻ ഭട്ടാചാര്യയും എസ്‌എഫ്ഐ അഖിലേന്ത്യ ജോയിൻ്റ് സെക്രട്ടറിമാരായി പ്രവർത്തിച്ചവരാണ്. ശ്രീജൻ ഭട്ടാചാര്യ നിലവിൽ സിപിഐഎം പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറിയുമാണ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ജാദവ്പൂർ മണ്ഡലത്തിൽ നിന്ന് സിപിഐഎം സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ആദർശ് എം. സജി സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും കേന്ദ്ര ജോയിൻ്റ് സെക്രട്ടറിയുമാണ്.

പലസ്തീൻ ഐക്യദാർഢ്യ സദസ് എന്ന് പേരിട്ട സമ്മേളനവേദിയിൽ എസ്എഫ്‌ഐ ദേശീയ പ്രസിഡൻ്റ് വി.പി. സാനുവാണ് പതാക ഉയര്‍ത്തി. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാറും നടനും നാടക സംവിധായകനുമായ എം.കെ. റെയ്‌നയും ചേര്‍ന്നാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്.

SCROLL FOR NEXT