ശശി തരൂർ, ആരിഫ് മുഹമ്മദ്‌ ഖാൻ, പിഎസ് ശ്രീധരൻ പിള്ള എന്നിവർ ഉപരാഷ്ട്രപതി സാധ്യത പട്ടികയിൽ Source: News Malayalam 24x7
NATIONAL

ശശി തരൂർ ഉപരാഷ്ട്രപതിയായേക്കും? ആരിഫ് മുഹമ്മദ്‌ ഖാൻ, പിഎസ് ശ്രീധരൻ പിള്ള എന്നിവരും പരിഗണനയിൽ

ഉപരാഷ്ട്രപതിയാകാൻ എംപി സ്ഥാനം രാജി വയ്ക്കേണ്ടി വരില്ല എന്ന സാധ്യതയും തരൂരിന് ഗുണമാകും

Author : ന്യൂസ് ഡെസ്ക്

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ശശി തരൂരിനെയും പരിഗണിക്കുന്നു. സമീപകാലത്തെ തരൂരിൻ്റെ നിലപാടുകളും ബിജെപിയെ പിന്തുണയ്ക്കുന്ന പ്രസ്താവനകളും ഏറെ ചർച്ചയായിരുന്നു. അതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉടലെടുത്ത ഭിന്നതയും തരൂർ പുറത്തേക്കെന്ന സൂചനകൾ നൽകിയിരുന്നു. ഉപരാഷ്ട്രപതിയാകാൻ എം.പി സ്ഥാനം രാജി വയ്ക്കേണ്ടി വരില്ല എന്ന സാധ്യതയും തരൂരിന് ഗുണമാകും. നേരിട്ട് ബിജെപിയിൽ ചേരേണ്ട സാഹചര്യവും ഉണ്ടാകാനിടയില്ല.

തരൂരിന് പുറമെ ആരിഫ് മുഹമ്മദ്‌ ഖാൻ, പിഎസ് ശ്രീധരൻ പിള്ള എന്നിവരെയും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അപ്രതീക്ഷിതമായാണ് ഉപരാഷ്ട്രപതി ജഗ്‌ധീപ് ധൻകഡ് ഇന്ന് രാജിവെച്ചത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിവെച്ചതെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

തൻ്റെ ചുമതല നല്ല രീതിയിൽ നിർവഹിക്കാൻ സഹായിച്ച പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നന്ദിയെന്ന് രാജിക്കത്തിൽ അദ്ദേഹം പരാമർശിച്ചു. അഭിമാനത്തോടെയാണ് തൻ്റെ പടിയിറക്കം. രാജ്യം കൈവരിച്ച പുരോഗതിയിൽ അഭിമാനമുണ്ട്. ഭാരതത്തിൻ്റെ ഭാവിയിൽ വലിയ ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT