NATIONAL

ഖമനേയി വധം: ജമ്മു കശ്മീരില്‍ പ്രതിഷേധവുമായി ഷിയ മുസ്ലീങ്ങള്‍

പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തിയും ഇറാനിലെ യുഎസ്-ഇസ്രയേല്‍ ആക്രമണത്തെ വിമര്‍ശിച്ചു.

Author : ന്യൂസ് ഡെസ്ക്

ശ്രീനഗര്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ജമ്മു കശ്മീരില്‍ പ്രതിഷേധവുമായി ഷിയ മുസ്ലീങ്ങള്‍. ശ്രീനഗറിലും ബന്ദിപോറയിലുമാണ് പ്രതിഷേധം ഉടലെടുത്തത്. ഇറാനിലെ യുഎസ് ഇസ്രയേല്‍ സംയുക്ത ആക്രമണത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടാണ് പ്രതിഷേധം.

കറുത്ത കൊടികളുയര്‍ത്തിയും ഇറാനെ പിന്തുണച്ചുകൊണ്ടും ഖമനേയിയുടെ ചിത്രങ്ങളുമുള്ള ബാനറുകള്‍ പോസ്റ്ററുകളുമുയര്‍ത്തിയുമായിരുന്നു കശ്മീരില്‍ നടന്ന പ്രതിഷേധ റാലി.

'ഇറാന്‍ പരമോന്നത നേതാവ് അലി ഖമനേയി കൊല്ലപ്പെട്ടെന്നവാര്‍ത്തകള്‍ പുറത്തുവന്നു. യുഎസും ഇസ്രയേലും ചേര്‍ന്ന് ക്രൂരമായി അദ്ദേഹത്തെ കൊലപ്പെടുത്തിയിരിക്കുന്നു. ഈ സംഭവത്തില്‍ ഞങ്ങളെല്ലാം അതീവ ദുഃഖിതരാണ്. ശ്രീനഗറിലെ ഷിയ മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ഖമനേയി വെറുമൊരു വിദേശ രാഷ്ട്രീയ നേതാവ് മാത്രമല്ല, മര്‍ജാ ഇ തഖ്‌ലിദ് അഥവാ ഒരു മാതൃകയായ വ്യക്തിയാണ്,' പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തിയും ഇറാനിലെ യുഎസ്-ഇസ്രയേല്‍ ആക്രമണത്തെ വിമര്‍ശിച്ചു. ഈ ദിനം ചരിത്രത്തിലെ നാണം കെട്ടതും ഏറെ ദുരന്തപൂര്‍ണമായ ഒന്നാണെന്ന് മെഹബൂബ മുഫ്തി പറഞ്ഞു.

SCROLL FOR NEXT