Source: ഫയൽ ചിത്രം
NATIONAL

ശബരിമല സ്വർണക്കൊള്ള; അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം, സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി സുപ്രീംകോടതിയില്‍

അറസ്റ്റില്‍ നിയമ വിരുദ്ധതയില്ലെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍

Author : ശാലിനി രഘുനന്ദനൻ

ഡൽഹി: ശബരിമല സ്വർണക്കൊള്ളക്കേസിൽ സുപ്രീം കോടതിയെ സമീപിച്ച് സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി. എസ്‌ഐടിയുടെ അറസ്റ്റ് നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്നാണ് ആവശ്യം. അറസ്റ്റില്‍ നിയമ വിരുദ്ധതയില്ലെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍.

കേസിൽ മതിയായ കാരണങ്ങള്‍ ഇല്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പങ്കജ് ഭണ്ഡാരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. ഇതിനെത്തുടർന്നാണ് സുപ്രീം കോടതിയെ സമീപ്പിക്കാനുള്ള നീക്കം നടത്തിയത്.

സ്മാർട്ട് ക്രിയേഷൻസിൻ നിന്നും എസ്ഐടി കണ്ടെത്തിയ 109. 234 ഗ്രാം സ്വർണം സ്വമേധയാ കൈമാറിയതാണ്. കേസ് അന്വേഷണത്തിന്റെ ഭാ​ഗമായി ആറു തവണ അറസ്റ്റിന് മുൻപ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടന്നും പങ്കജ് ഭണ്ഡാരി ഹ‍ർജിയിൽ വ്യക്തമാക്കുന്നുണ്ട്.

പിടിയിലായ ഗോവർധൻ, പങ്കജ് ഭണ്ഡാരി എന്നിവർക്ക് ദേവസ്വം ബോർഡുമായും ഉദ്യോഗസ്ഥരുമായും നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിലെ പ്രധാന പ്രതികളിലൊരാളാണ് പങ്കജ് ഭണ്ഡാരിയെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നുമാണ് എസ്ഐടിയുടെ ആവശ്യം.

SCROLL FOR NEXT