എൻടിഎയിൽ ഉദ്യോഗസ്ഥ ക്ഷാമം 
NATIONAL

എൻടിഎയിൽ ഉദ്യോഗസ്ഥ ക്ഷാമം; സ്ഥിരം ജീവനക്കാരനായി ഉള്ളത് ഒരാൾ മാത്രമെന്ന് വിവരാവകാശ രേഖ

270 ലധികം പരീക്ഷകൾ നടത്തുന്ന ദേശീയ ഏജൻസിയിലാണ് ഉദ്യോഗസ്ഥ ക്ഷാമം ഉള്ളത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: നീറ്റ് പരീക്ഷ വിവാദത്തെ തുടർന്ന് മുൾമുനയിൽ നിൽക്കുന്ന രാജ്യത്തെ ദേശീയ ടെസ്റ്റിംഗ് ഏജൻസിയായ എൻടിഎയിൽ ഉദ്യോഗസ്ഥ ക്ഷാമമെന്ന് റിപ്പോർട്ട്. ഏജൻസിയിൽ സ്ഥിരം ജീവനക്കാരനായി ഉള്ളത് ഒരാൾ മാത്രമാണ്. വിവരാവകാശ രേഖയിലാണ് കണക്കുകൾ എൻടിഎ വെളിപ്പെടുത്തിയത്.

270 ലധികം പരീക്ഷകൾ നടത്തുന്ന ദേശീയ ഏജൻസിയിലാണ് ഉദ്യോഗസ്ഥ ക്ഷാമം ഉള്ളത്. ഏറ്റവും ചുരുങ്ങിയത് 39 സ്ഥിരം ജീവനക്കാർ വേണ്ടിടത്താണ് നിയമന മുരടിപ്പ്. 24 തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തിയാണ് പ്രവർത്തിക്കുന്നതെന്നാണ് രേഖകൾ വെളിപ്പെടുത്തുന്നത്.

പരീക്ഷാ നടത്തിപ്പും വിശകലനവും ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ മേൽനോട്ടത്തിൽ ജീവനക്കാരുടെ വേതനം സംബന്ധിച്ചുള്ള ചോദ്യത്തിന് എൻടിഎ മറുപടി നൽകിയിട്ടില്ല. നിർണായക വിവരാവകാശ രേഖ ന്യൂസ് മലയാളത്തിന് ലഭിച്ചു. സ്ഥിരം നിയമനം നടത്താത്തതിനുള്ള ചോദ്യത്തിനും എൻടിഎ കൃത്യമായ മറുപടി നൽകിയിട്ടില്ല. ലക്ഷകണക്കിന് വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന ഏജൻസിയായ എൻടിഎയിലെ ഉദ്യോഗസ്ഥ ക്ഷാമമെന്നത് ഞെട്ടിക്കുന്നതാണ്.

SCROLL FOR NEXT